Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടി വർധനവിൽ...

ജി.എസ്​.ടി വർധനവിൽ പ്രതിഷേധം; ലോക്സഭയും രാജ്യസഭയും ഇന്നേക്ക്​ പിരിഞ്ഞു

text_fields
bookmark_border
lok sabha
cancel
Listen to this Article

ന്യൂഡൽഹി: അവശ്യ സാധനങ്ങളുടെ ചരക്കുസേവന നികുതി വർധനവിൽ ചർച്ച അനുവദിക്കാത്തതിനെ തുടർന്ന്​ വർഷകാല സ​മ്മേളനത്തിന്‍റെ രണ്ടാം ദിവസവും പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ഇതേ തുടർന്ന്​ ലോക്സഭയും രാജ്യസഭയും തുടർച്ചയായ രണ്ടാം ദിവസവും നടപടികളിലേക്ക്​ കടക്കാനാകാതെ നിർത്തിവെച്ചു. ഇരു സഭകളും ബുധനാഴ്ച രാവിലെ 11 മണിക്ക്​ ചേരാനായി പിരിയുകയാണെന്ന്​ സഭാധ്യക്ഷന്മാർ അറിയിച്ചു.

അവശ്യസാധാനങ്ങളുടെ ജി.എസ്​.ടി നിരക്ക്​ വർധനവും രൂക്ഷമായ വിലക്കയറ്റവും മറ്റു നടപടികളെല്ലാം മാറ്റിവെച്ച്​ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസുകൾക്ക്​ ലോക്സഭാ സ്​പീക്കർ ബിർളയും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവും രണ്ടാം ദിവസവും അനുമതി നിഷേധിച്ചതിനെ തുടർന്നാണ്​ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്​.

രാവിലെ 11 മണിക്ക്​ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ രണ്ട്​ മണിവരെ നിർത്തിവെച്ച ലോക്സഭയും രാജ്യസഭയും ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ചേർന്നപ്പോൾ പ്രതിഷേധം തുടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTRajya SabhaLok Sabha
News Summary - Protest against GST increase; Lok Sabha and Rajya Sabha have been dissolved today
Next Story