പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ആശങ്കയും പ്രതിഷേ ധവും. സംസ്ഥാനങ്ങളിലെ ബി.ജെ.പി ഒഴികെ രാഷ്്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധവുമായി രം ഗത്തെത്തി. അസം, മണിപ്പുർ, മിസോറം, മേഘാലയ, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ് സംസ്ഥ ാനങ്ങളിലാണ് പ്രതിഷേധം ഉയർന്നത്. നോർത്ത് ഇൗസ്റ്റ് സ്റ്റുഡൻറ്സ് ഓർഗനൈസേഷ െൻറ (നെസൊ) നേതൃത്വത്തിൽ നടന്ന ബഹുജന റാലികളിൽ പ്രതിഷേധം അലയടിച്ചു.
ബംഗ്ലാദേശിൽനിന്നും അയൽ രാജ്യങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിംകളല്ലാത്തവർക്കെല്ലാം പൗരത്വം നൽകുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. കുടിയേറിയ ഹിന്ദുക്കൾ ഉൾെപ്പടെയുള്ളവർക്ക് പൗരത്വം നൽകിയാൽ അതു സംസ്ഥാനങ്ങളുടെ സാംസ്കാരിക തകർച്ചക്ക് ഇടയാക്കുമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കി.
അമിത് ഷായുടെ പ്രഖ്യാപനം നടപ്പായാൽ ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ അതു നിലവിലെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവർക്ക് പൗരത്വം നൽകുന്നതോടെ നിലവിലെ ജനസംഖ്യ അനുപാതംതന്നെ അട്ടിമറിക്കപ്പെടും. ഏഴു സംസ്ഥാനങ്ങളിെലയും ഭാഷയെയും സംസ്കാരത്തെയും അതു ബാധിക്കുമെന്ന് അസമിലെ കോൺഗ്രസ് എം.പി അബ്ദുൽ ഖാലിക് പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ ഭരണഘടന ലംഘനമാണെന്നും മത വിഭാഗീയത ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പലവിധ ചൂഷണങ്ങൾക്കു വിധേയമാകുന്ന വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ മറ്റൊരു വിധത്തിൽ ചൂഷണം ചെയ്യുന്നതാണ് ബില്ലെന്ന് മണിപ്പുരിലെ നാഗ പീപ്ൾസ് ഫ്രണ്ട് എം.പി ഡോ. ലോർഹൊ എസ്. ഫോസെ വ്യക്തമാക്കി. മിസൊ നാഷനൽ ഫ്രണ്ട് എം.പി സി. ലാൽറൊസാങ്സും ബില്ലിനെതിരെ രംഗെത്തത്തി. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രദേശവാസികളെക്കാൾ കൂടുതലാണ് നിലവിലെ അനധികൃത കുടിയേറ്റക്കാരായ ഹിന്ദുക്കളെന്ന് നോർത്ത് ഇൗസ്റ്റ് സുറ്റുഡൻറ്സ് യൂനിയൻ ചെയർമാൻ സാമുവൽ ജവോറ പറഞ്ഞു.
നിലവിലെ പൗരത്വപ്പട്ടിക തള്ളണമെന്ന് അസം
ഗുവാഹതി: അസമിലെ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) തള്ളിക്കളയണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി ഹിമന്ത ബിശ്വ ശർമ. പട്ടിക അസം സർക്കാർ അംഗീകരിച്ചിട്ടില്ല. നിലവിലുള്ള പട്ടിക നിരസിക്കണമെന്ന് ബി.ജെ.പിയും അഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന ബി.ജെ.പി നേതാവുകൂടിയായ അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യമെങ്ങും പൗരത്വപ്പട്ടിക തയാറാക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും ഒറ്റ വർഷമായിരിക്കണം ഇതിന് മാനദണ്ഡം. അസം പൗരത്വപ്പട്ടികയുടെ കോഓഡിനേറ്റർ പ്രതീക് ഹജേലയെയും മന്ത്രി വിമർശിച്ചു. നടപടിക്രമങ്ങളിൽ നിന്ന് സംസ്ഥാന സർക്കാറിനെ മാറ്റിനിർത്തുകയായിരുന്നു. എന്നാൽ, പട്ടിക പരിഷ്കരിച്ചത് അസം സർക്കാറാണെന്നാണ് പലരും കരുതിയത്. ഒരാളുടെ കുഴപ്പത്തിന് സർക്കാറാണ് പഴികേട്ടത്. പല ചോദ്യങ്ങൾക്കും ജനപ്രതിനിധികൾക്കുപോലും മറുപടി നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.