Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2019 11:56 PM IST Updated On
date_range 29 Nov 2019 8:15 AM ISTമാപ്പു പറയാതെ പ്രജ്ഞ; തടി തപ്പാൻ ബി.െജ.പി
text_fieldsbookmark_border
ന്യൂഡൽഹി: നാഥുറാം ഗോദ്സെയെ പാർലമെൻറിനുള്ളിലൂം ദേശഭക്തനെന്ന കുറ്റകരമായ പരാമ ർശം നടത്തിയ പ്രജ്ഞ സിങ്ങിനെ മാപ്പുപറയിക്കാൻ പ്രേരിപ്പിേക്കണ്ടതിന് പകരം ചില്ല റ അച്ചടക്ക നടപടികളിൽ ഒതുക്കി തടിതപ്പാൻ ബി.ജെ.പി ശ്രമം. പാർലമെൻറിെൻറ പ്രതിരോധ സ മിതിയിൽനിന്ന് ഒഴിവാക്കി അച്ചടക്ക നടപടി സ്വീകരിച്ചെന്നു വരുത്തിത്തീർക്കുകയാണ ് പാർട്ടി ചെയ്തത്.
മാലേഗാവ് ഭീകരതയുടെ പ്രതിപ്പട്ടികയിലുള്ള എം.പിയെ പ്രതിര ോധ സമിതിയിൽ നിലനിർത്തി മുന്നോട്ടുപോകാൻ ബി.ജെ.പിക്ക് നിർവാഹമില്ലായിരുന്നു എന ്നതാണ് യാഥാർഥ്യം. പാർലമെൻറിെൻറ ശീതകാല സമ്മേളന കാലത്തെ പാർലമെൻററി പാർട്ടി യോ ഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് പ്രജ്ഞയെ മാറ്റിനിർത്തിയെന്ന വിശദീകരണവും ബി.െജ.പി നൽകുന്നുണ്ട്. നടപ്പു സമ്മേളന കാലത്ത് ഇനി ഒരു പാർലമെൻററി പാർട്ടി യോഗം മാത്രമാണ് നടക്കാൻ സാധ്യത. അതിൽ പങ്കെടുപ്പിക്കാതെ മാറ്റിനിർത്തുന്നത് പേരിനുള്ള അച്ചടക്ക നടപടി മാത്രം.
പാർലമെൻറിൽവെച്ച് ഒരു എം.പി ഗാന്ധിഘാതകനെ ദേശഭക്തനെന്നു വിളിച്ചാൽ, സഭാതലത്തിൽ മാപ്പു പറയിക്കുക എന്ന ഉത്തരവാദിത്തത്തിൽനിന്നാണ് ഇതുവഴി ബി.ജെ.പിയും സർക്കാറും സ്പീക്കറും ഒഴിഞ്ഞു മാറുന്നത്. ഗോദ്സെയെ ദേശഭക്തനാക്കിയ പ്രജ്ഞ സഭയുടെ ഒരു നടപടിക്കും വിധേയയാകാതെ തുടർന്നും ലോക്സഭയിൽ വന്നുപോകുന്നു എന്നതാണ് അതിെൻറ ഫലം.
പ്രജ്ഞയുടെ പരാമർശത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ ഒരു അഭിപ്രായപ്രകടനത്തിനും ഇക്കുറി തയാറായിട്ടുമില്ല. ലോക്സഭ വ്യാഴാഴ്ച സമ്മേളിച്ചപ്പോൾ പ്രജ്ഞ സിങ്ങിനെതിരെ പ്രതിപക്ഷം ഒച്ചപ്പാടുയർത്തി. കോൺഗ്രസ് പ്രതിഷേധിച്ച് ഇറങ്ങിപ്പോക്കു നടത്തി. ഈ പരാമർശം പാർട്ടിയോ സർക്കാറോ പിൻപറ്റുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശദീകരിച്ചു. പരാമർശം സഭ രേഖകളിൽനിന്ന് നീക്കിയതായി സ്പീക്കർ ഓം ബിർള അറിയിക്കുകയും ചെയ്തു. എന്നാൽ, അതിൽ ഒതുങ്ങേണ്ട വിഷയമല്ല ഇത്.
ശാസന പ്രമേയത്തിന് കോൺഗ്രസ് മുൻകൈയെടുത്തിട്ടുണ്ട്. ഇതിന് എം.പിമാർക്കിടയിൽ ഒപ്പുശേഖരണം നടന്നു വരുകയാണ്. ഡി.എം.കെ, എൻ.സി.പി, ആർ.ജെ.ഡി, മുസ്ലിംലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പിന്തുണക്കുന്നു. ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്സഭയിൽ ശാസന പ്രമേയം പാസാവില്ല. എന്നാൽ, പ്രജ്ഞയെ തള്ളിപ്പറഞ്ഞ ബി.ജെ.പിയുടെ ഗാന്ധിസ്നേഹം എത്രത്തോളമെന്ന് തുറന്നു കാട്ടുകയാണ് പ്രതിപക്ഷ ലക്ഷ്യം.
പ്രജ്ഞ ഗോദ്സെ ഭക്തി പ്രകടിപ്പിക്കുന്നത് രണ്ടാം തവണ
ന്യൂഡൽഹി: ബുധനാഴ്ച പ്രജ്ഞ വിവാദ പരാമർശം നടത്തിയത് പ്രത്യേക സംരക്ഷണ വിഭാഗ (എസ്.പി.ജി) ഭേദഗതി ബില്ലിെല ചർച്ചക്കിടെ. മഹാത്മ ഗാന്ധിയുടെ വധത്തെക്കുറിച്ച് കോടതിമുറിയിൽ ഗോദ്സെ നൽകിയ മൊഴി ഡി.എം.കെ നേതാവ് എ. രാജ ഉദ്ധരിച്ചപ്പോഴാണ് ദേശഭക്തനെ വലിച്ചിഴക്കരുതെന്ന് പറഞ്ഞ് പ്രജ്ഞ ഇടപെട്ടത്. പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റ് പ്രതിഷേധിച്ചെങ്കിലും അവർ ക്ഷമാപണം നടത്തിയില്ല. നിലപാടിലുറച്ചുനിന്ന പ്രജ്ഞയെ മറ്റു ബി.ജെ.പി അംഗങ്ങൾ വളരെ പണിപ്പെട്ടാണ് അടക്കിയിരുത്തിയത്. പ്രജ്ഞയുടെ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കിയതായി സ്പീക്കർ ഒാം ബിർള അറിയിച്ചു.
മാലേഗാവ് സ്ഫോടന കേസിൽ യു.എ.പി.എ ചുമത്തെപ്പട്ട പ്രതിയായ പ്രജ്ഞ ആരോഗ്യകാരണം പറഞ്ഞ് ജാമ്യത്തിലിറങ്ങിയാണ് ഭോപാലിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് എം.പിയായത്. ഗോദ്സെ ദേശഭക്തനായിരുന്നെന്നും ഇപ്പോഴും ആണെന്നും ഇനിയുമങ്ങനെതന്നെ ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത് വൻവിവാദമായിരുന്നു. ഇതുപോലെ അന്നും പ്രതിക്കൂട്ടിലായ ബി.ജെ.പിയുടെ മുഖം രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അവെര തള്ളിപ്പറഞ്ഞു രംഗത്തുവന്നു. തുടർന്ന് ‘‘മഹാത്മ ഗാന്ധിയെ കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിനെ അപലപിക്കുകയാണെന്നും ഒരു പരിഷ്കൃത സമൂഹത്തിൽ ഇത് അനുവദിക്കാനാവില്ലെന്നും’’ പ്രധാനമന്ത്രി പ്രതികരിച്ചു. പ്രജ്ഞ മാപ്പുപറഞ്ഞാലും പൊറുത്തുകൊടുക്കില്ലെന്നു കൂടി മോദി പറഞ്ഞു.
ഗോദ്സെ അനുകൂല പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ
ബലിയ (യു.പി): പ്രജ്ഞ സിങ് ഠാകുർ എം.പിയുടെ ഗോദ്സെ അനുകൂല പ്രസ്താവനയുടെ ക്ഷീണം മാറുംമുമ്പ് പരോക്ഷമായി ഗോദ്സെയെ പിന്തുണച്ച് യു.പിയിലെ ബി.ജെ.പി എം.എൽ.എ. ഗോദ്സെ തെറ്റുചെയ്തെങ്കിലും അയാളെ ഭീകരനായി കാണാൻ പറ്റില്ലെന്നാണ് ബലിയ എം.എൽ.എ സുരേന്ദ്ര സിങ് പറഞ്ഞത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് ഭീകരർ എന്നാണ് സിങ്ങിെൻറ നിലപാട്. ദേശത്തിനുവേണ്ടി പോരാടിയ ഗാന്ധിജിയെ ഗോദ്സെ കൊല്ലരുതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെയും വിവാദ പ്രസ്താവനകൾ നടത്തിയ ആളാണ് സുരേന്ദ്ര സിങ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story