മുത്തലാഖ് ബില്ലിനെതിരെ ഡൽഹിയിൽ സ്ത്രീകളുടെ വൻ പ്രതിഷേധം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ മുസ്ലിംവിരുദ്ധ നയങ്ങളുടെ ഭാഗമായ മുത്തലാഖ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് മുസ്ലിം സ്ത്രീകൾ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കാനിറങ്ങി.
അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിെൻറ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന സ്ത്രീകളുടെ വിവിധ പ്രതിഷേധ പരിപാടികളുടെ സമാപനമായിരുന്നു ഡൽഹി രാംലീല മൈതാനിയിൽ അരങ്ങേറിയത്. ലിംഗവിവേചനം, വനിത ബിൽ, പൊതുഇടങ്ങളിലെ സ്ത്രീസുരക്ഷ, സ്ത്രീവിദ്യാഭ്യാസം തുടങ്ങി നിരവധി ഗൗരവമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെ മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ ന്യൂനപക്ഷവിരുദ്ധ വിധിയുടെ മറവില്‍ മുത്തലാഖ് ക്രിമിനല്വത്കരിച്ചുള്ള നിയമം കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യംകൊണ്ടു മാത്രമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വനിത വിഭാഗം കൺവീനർ ഡോ. അസ്മ സുഹ്റ പറഞ്ഞു.
മുത്തലാഖ് ബിൽ സംബന്ധിച്ച് തങ്ങളുടെ ഭാഗം കേൾക്കുന്നതിന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് പലതവണ അവസരം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. മുസ്ലിം സ്ത്രീകളുമായി കൂടിയാലോചിക്കാതെയാണ് ബിൽ കൊണ്ടുവന്നത്. വിഷയത്തില്‍ നേരേത്തതന്നെ സജീവമായി ഇടപെട്ടുവരുന്ന സ്ത്രീ സംഘടനകളുമായും അധികൃതര്‍ കൂടിയാലോചിച്ചില്ല. ജയിലിലുള്ള പുരുഷനോട് വീണ്ടും ചെലവിനുള്ള തുക കണ്ടെത്തണമെന്നു പറയുന്നത് യുക്തിക്കു നിരക്കാത്തതാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.