നായിഡുവിനെതിരെ പ്രതിപക്ഷം: രാജ്യസഭ ബഹിഷ്കരിച്ചു
text_fieldsന്യൂഡൽഹി: രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിെൻറ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി ചൊവ്വാഴ്ച സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ എഴുന്നേൽക്കുേമ്പാഴെല്ലാം സഭ നിർത്തിവെക്കുന്ന വെങ്കയ്യ നായിഡുവിെൻറ നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണ തീരുമാനമെടുത്തതെന്ന് രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പക്ഷപാതപരമായ നടപടിയിൽ പ്രതിഷേധിച്ച് സഭ രണ്ടു തവണ തടസ്സപ്പെടുത്തിയശേഷമാണ് ബഹിഷ്കരണത്തിന് പ്രതിപക്ഷം തീരുമാനിച്ചത്. രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളുന്നയിക്കാനുള്ളതാണ് ശൂന്യവേള. ചിലപ്പോൾ ചില വിഷയങ്ങളിൽ മുൻകൂട്ടി നോട്ടീസ് നൽകാൻ കഴിയാത്ത സന്ദർഭമുണ്ടാകും. തലേന്നുണ്ടായ സംഭവവികാസങ്ങളിൽ സഭ നടക്കുന്ന ദിവസം രാവിലെ നോട്ടീസ് നൽകി സഭയുെട ശ്രദ്ധയിൽ കൊണ്ടുവരുകയാണ് പതിവ്. അതിന് സമ്മതിക്കാത്ത പക്ഷപാതപരമായ നിലപാടാണ് നായിഡു സ്വീകരിച്ചതെന്ന് ഗുലാം നബി കുറ്റപ്പെടുത്തി.
ബില്ലുകൾ പാസാക്കാൻ മാത്രമല്ല, പാർലമെൻറിൽ വന്നിരിക്കുന്നതെന്നും പൊതുപ്രാധാന്യമുള്ള വിഷയങ്ങൾ ഉയർത്തുന്നതിനുകൂടിയാണെന്നും സമാജ്വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ പറഞ്ഞു. അതിന് അനുവദിക്കാത്തതിനാൽ സഭ ബഹിഷ്കരിക്കുകയല്ലാതെ വഴിയില്ല.
പശ്ചിമ ബംഗാൾ ഗവർണർ സംസ്ഥാന ഭരണത്തിൽ ഇടപെടുന്നത് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ ഉന്നയിച്ചപ്പോൾ എം.പിമാർ സഭയിൽ ഗവർണർമാരുടെ പേരുന്നയിക്കാൻ പാടില്ലെന്ന് പറഞ്ഞ് വെങ്കയ്യ നായിഡു തടസ്സപ്പെടുത്തി. ഇതിനെതിരെ പ്രതിപക്ഷനേതാക്കൾ ഒന്നടങ്കം എഴുന്നേറ്റ് ശബ്ദമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.