Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 7:45 PM IST Updated On
date_range 10 Jun 2021 7:48 PM ISTലൈബ്രറി തുറക്കാത്തതിന് ജെ.എൻ.യുവിൽ പ്രതിഷേധം; വിദ്യാർഥികൾക്കതിരെ കേസ്
text_fieldsbookmark_border
ന്യൂഡൽഹി: ജെ.എൻ.യുവിൽ ലൈബ്രറി തുറക്കാത്തതിനെ തുടർന്ന് വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാല ചീഫ് സെക്യൂരിറ്റി ഓഫിസറുടെ പരാതിയിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
ഏതാനും വിദ്യാർഥികൾ സെൻട്രൽ ലൈബ്രറിയിൽ അതിക്രമിച്ചു കയറുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നുമാണ് പരാതി. വിദ്യാർഥികൾ രണ്ട് ദിവസമായി ലൈബ്രറി കയ്യടക്കി വച്ചിരിക്കുകയാണെന്നും ജെ.എൻ.യു അധികൃതർ ആരോപിച്ചു.
ദുരന്ത നിവാരണ നിയമം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story