Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗാ​ളി​ൽ 51...

ബം​ഗാ​ളി​ൽ 51 ഡോ​ക്ട​ർ​മാ​ർ​ക്ക് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ

text_fields
bookmark_border
ബം​ഗാ​ളി​ൽ 51 ഡോ​ക്ട​ർ​മാ​ർ​ക്ക് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ
cancel
camera_alt

ബംഗാൾ ആരോഗ്യ വകുപ്പി​​െന്റ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വാസ്ത്യ ഭവനിലേക്ക് ജൂനിയർ ഡോക്ടർമാർ നടത്തിയ മാർച്ച്

കൊ​ൽ​ക്ക​ത്ത: വ​നി​താ ഡോ​ക്ട​ർ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 51 ഡോ​ക്ട​ർ​മാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. ബു​ധ​നാ​ഴ്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ർ.​ജി ക​ർ ഹോ​സ്പി​റ്റ​ൽ സ്​​പെ​ഷ​ൽ കൗ​ൺ​സി​ൽ ക​മ്മി​റ്റി യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ്. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, സ്ഥാ​പ​ന​ത്തി​​െ​ന്റ ജ​നാ​ധി​പ​ത്യ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്ക​ൽ എ​ന്നി​വ​യാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രാ​യ കു​റ്റം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സീ​നി​യ​ർ റ​സി​ഡ​ന്റു​മാ​ർ, ഇ​​ന്റേ​ണു​ക​ൾ, പ്ര​ഫ​സ​ർ​മാ​ർ എ​ന്നി​വ​ർ നോ​ട്ടീ​സ് ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന​കം ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സ​മ​രം തു​ട​രു​മെ​ന്ന് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും രാ​ജി​വെ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നാ​ണ് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ല​പാ​ട്. ഡോ​ക്ട​ർ​മാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അതിനിടെ, പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പി​​െന്റ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വാസ്ത്യ ഭവനിലേക്ക് ജൂനിയർ ഡോക്ടർമാർ മാർച്ച് നടത്തി. ചൂലുകളുമേന്തി നടത്തിയ മാർച്ചിൽ നൂറുകണക്കിന് ഡോക്ടർമാർ പ​ങ്കെടുത്തു.

ചർച്ചക്കുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ക്ഷണം സമരത്തിലുള്ള ഡോക്ടർമാർ തള്ളി. പത്ത് പേരിൽ കൂടാത്ത ഡോക്ടർമാരുടെ പ്രതിനിധി സംഘവുമായി സെക്രട്ടേറിയറ്റിൽവെച്ച് സർക്കാർ പ്രതിനിധികൾ ചർച്ച നടത്തുമെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, സന്ദേശത്തിലെ ഭാഷ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ഡോക്ടർമാർ ക്ഷണം നിരസിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Doctor Rape Case
News Summary - Protest Continues; Show Cause Notice for Bengal Doctors
Next Story