കേരളത്തിന് നഴ്സിങ് കോളജുകൾ അനുവദിക്കാത്തതിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതിയ 157 നഴ്സിങ് കോളജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി.
എത്രയും വേഗത്തിൽ കേരളത്തിലും പുതിയ നഴ്സിങ് കോളജുകൾ അനുവദിക്കണമെന്നും നഴ്സിങ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന് നഴ്സിങ് കോളജുകൾ അനുവദിക്കാത്തതിൽ എ.എ. റഹീം എം.പിയും പ്രതിഷേധിച്ചു.
ലോകത്തെമ്പാടുമുള്ള ആതുരശുശ്രൂഷ മേഖലയിൽ കേരളത്തിൽനിന്നുള്ള നഴ്സുമാരും ആരോഗ്യവിദഗ്ധരും നൽകുന്ന സംഭാവന വളരെ വലുതാണെന്നും 15,700 പുതിയ നഴ്സിങ് സീറ്റുകൾ സൃഷ്ടിക്കപ്പെടുമ്പോൾ കേരളത്തെ പൂർണമായി ഒഴിവാക്കുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണെന്നും റഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.