പ്രതിഷേധ സമരം: തമിഴ്നാട്ടിൽ ഗവർണറും ഡി.എം.കെയും ഏറ്റുമുട്ടലിലേക്ക്
text_fieldsചെന്നൈ: തനിക്കെതിരെ ഡി.എം.കെ നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ തമിഴ്നാട് ഗവർണറുടെ മുന്നറിയിപ്പ്. ഗവർണറുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിന്നാൽ ഏഴുവർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടെന്ന് കഴിഞ്ഞദിവസം രാജ്ഭവൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
എന്നാൽ, തങ്ങളെ വിരട്ടാൻ നോക്കേണ്ടെന്നും സംസ്ഥാന സ്വയംഭരണാവകാശ സംരക്ഷണത്തിനായി ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാൻ ഡി.എം.കെ പ്രവർത്തകർ തയാറാണെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ തിരിച്ചടിച്ചു. ബൻവാരിലാൽ പുരോഹിത് ഗവർണറായി ചുമതലയേറ്റെടുത്തതിനുശേഷം വിവിധ ജില്ലകളിൽ പര്യടനം നടത്തി കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചുകൂട്ടുന്നത് പതിവായതോടെയാണ് ഡി.എം.കെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറുള്ളപ്പോൾ ഗവർണറുടെ ഇത്തരം ഇടപെടൽ ഭരണഘടന വിരുദ്ധമാണെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം, ബി.ജെ.പിയുമായും കേന്ദ്ര സർക്കാറുമായും സൗഹൃദ സമീപനം കൈക്കൊള്ളുന്ന തമിഴ്നാട് സർക്കാറും അണ്ണാ ഡി.എം.കെയും ഗവർണറുടെ നടപടികളിൽ തെറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
കേന്ദ്ര, സംസ്ഥാന സർക്കാറിെൻറ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗവർണർക്ക് അധികാരമുണ്ടെന്നും എന്നാൽ, തമിഴ്നാട് സർക്കാറിെൻറ വകുപ്പുതല പ്രവർത്തനങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഗവർണർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.