ഒത്തുതീർപ്പിന് കേന്ദ്രം; പ്രക്ഷോഭം തുടരുമെന്ന് കർഷകർ
text_fieldsന്യൂഡൽഹി: മോദി സർക്കാരിെൻറ കർഷക നയങ്ങൾക്കെതിരെ ഡൽഹി–ഉത്തർപ്രദേശ് അതിർത്തി മേഖലയിൽ തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കർഷകർ. ഒരു ഘട്ടത്തിൽ ഒത്തുതീർപ്പിലേക്ക് പോകുമെന്ന് തോന്നിച്ച അവസരത്തിലാണ് കർഷകരുടെ പ്രതികരണം. വിവിധ കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചർച്ച നടത്തിയതിന് ശേഷം ഒത്തുതീർപ്പിലെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആഭ്യന്തമന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിൽ കേന്ദ്ര സമിതി നടത്തിയ ചർച്ചയിൽ ഭൂരിപക്ഷം വിഷയങ്ങളിലും ഒത്തുതീർപ്പായെന്നും അറിയിച്ചിരുന്നു. എന്നാൽ കർഷകർ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയെൻറ നേതൃത്വത്തിൽ കിസാൻ ക്രാന്തി പദയാത്ര എന്ന പേരിൽ നടത്തിയ കൂറ്റൻ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. 30,000ത്തിലധികം പേരുള്ള മാർച്ചായിരുന്നു സംഘർഷത്തിലേക്ക് നയിച്ചത്. യു.പി-ഡൽഹി അതിർത്തിയിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ െപാലീസ് കണ്ണീർ വാതകും ജല പീരങ്കിയും പ്രയോഗിക്കുകയുണ്ടായി.
പൊലീസിെൻറ കണ്ണീർ വാതകപ്രയോഗത്തിൽ പ്രതിഷേധക്കാരിൽ ഒരാൾക്ക് പരിക്കേറ്റു. കണ്ണീർ വാതകം വായിൽ വന്ന് വീണ് െപാട്ടിയാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിെൻറ ഭാഗമായി നൂറുകണക്കിന് ട്രാക്ടർ ട്രോളികളുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നതിനിടെ വെടിയേറ്റ് കർഷകന് പരിക്കേറ്റു.
#WATCH Visuals from UP-Delhi border where farmers have been stopped during 'Kisan Kranti Padyatra'. Police use water cannons to disperse protesters after protesters broke the barricades pic.twitter.com/9KUwKgvrwW
— ANI (@ANI) October 2, 2018
മാർച്ചിെൻറ 10ാം ദിവസം അതിർത്തിയിൽ ഡൽഹിയിലേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന പ്രതിഷേധക്കാരെയാണ് പൊലീസ് തടഞ്ഞത്. പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ടാണ് കിഴക്ക്, വടക്കു കിഴക്ക് ഡൽഹിയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ ഡൽഹിയിൽ ഒക്ടോബർ എട്ടുവരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ ഒക്ടോബർ നാലു വരെയാണ് നിരോധനാജ്ഞ.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് കെജ്രിവാൾ ആവശ്യെപ്പട്ടു. എന്തിനാണ് അവെര അതിർത്തിയിൽ തടഞ്ഞത്? ഇത് തെറ്റാണ്. തങ്ങൾ കർഷകർക്കൊപ്പമാണ് എന്നും കെജ്രിവാൾ പറഞ്ഞു.
Farmers should be allowed to enter Delhi. Why are they not being allowed to enter Delhi? This is wrong. We are with the farmers: Delhi Chief Minister Arvind Kejriwal on 'Kisan Kranti Padyatra' stopped at Delhi-UP border pic.twitter.com/U8UfVkRRnb
— ANI (@ANI) October 2, 2018
റാലി തടഞ്ഞതിനെ കർഷക സംഘം പ്രസിഡൻറ് നരേഷ് തികെയ്ത് വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിർത്തിയിൽ തടഞ്ഞത്. റാലി വളരെ അച്ചടക്കത്തോടെയാണ് മുന്നോട്ടു പോയത്. ഞങ്ങളുടെ പ്രശ്നങ്ങൾ ഇവിടുത്തെ സർക്കാറിനോട് പറയാൻ സാധിക്കില്ലെങ്കിൽ പിന്നെ ആരോടാണ് പറയേണ്ടത്. ഞങ്ങൾ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണോ?- നരേഷ് തികെയ്ത് ചോദിച്ചു.
യു.പി സർക്കാറും കേന്ദ്ര സർക്കാറും കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്, വായ്പ എഴുതിത്തള്ളൽ, രാജ്യതലസ്ഥാന മേഖലയിൽ 10 വർഷം പഴക്കമുള്ള ട്രാക്ടറുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണ് പ്രതിഷേധ മാർച്ച് നടത്തിയതെന്ന് കർഷക സംഘം വക്താവ് രാകേഷ് തികെയ്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.