അസമിൽ പൊലീസ് വെടിവെപ്പിൽ മൂന്ന് പ്രക്ഷോഭകർ കൊല്ലപ്പെട്ടു
text_fieldsഗുവാഹതി/അഗർത്തല: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം യുദ്ധക്കളമാക്കിയ അസമിൽ പൊലീസ് വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. ഗുവാഹതിയിൽ വ്യാഴാഴ്ച പ്രതിഷേധക്കാർക്കു നേരെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റവരാണ് മരിച്ചത്. മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം, പ്രതിഷേധം കനത്തതോടെ അസമിലും ത്രിപുരയിലും പട്ടാളമിറങ്ങി. അസമിൽ കർഫ്യു ലംഘിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി സമരക്കാര്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീട് ആക്രമിച്ചു. ത്രിപുരയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത 24 മണിക്കൂർ ബന്ദിൽ സംസ്ഥാനം നിശ്ചലമായി.
ഗുവാഹതിയുടെ മറ്റു ഭാഗങ്ങളിൽ ജനത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അസം പൊലീസ് മേധാവി ഭാസ്കർ ജ്യോതി മഹന്തയുടെ വാഹനവ്യൂഹത്തിനുനേരെ ഗുവാഹതിയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. അതിനിടെ, ഗുവാഹതി പൊലീസ് കമീഷണർ ദീപക് കുമാറിനെ മാറ്റി. മുന്ന പ്രസാദ് ഗുപ്തയാണ് പുതിയ കമീഷണർ
അസം ഗണപരിഷത്ത് രാജ്യസഭാംഗം ബീരേന്ദ്ര പ്രസാദിെൻറ വീടിനു നേര്‍ക്കും കല്ലേറുണ്ടായി. ചബുവയിൽ ബി.ജെ.പി എം.എൽ.എ ബിനോദ് ഹസാരികയുടെ വസതി കത്തിച്ചു. ദിബ്രുഗഡിലെ ആര്.എസ്.എസ് ജില്ലാ ഓഫിസിന് പ്രതിഷേധക്കാര്‍ തീയിട്ടു. തേജ്പുര്, സദിയ എന്നിവിടങ്ങളിലെ ആര്.എസ്.എസ് ഓഫിസുകളും തിസ്പുർ, കര്‍ബി അങ്ലോങ് എന്നിവിടങ്ങളിലെ ബി.ജെ.പി ഓഫിസുകളും അടിച്ചു തകര്‍ത്തു.
പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവിസ് റദ്ദാക്കി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിെൻറ ജന്മാനാടായ ദിബ്രുഗഡിലെ ചബുവ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി. തിൻസുകിയയിലെ പനിട്ടോല സ്റ്റേഷൻ തകർത്തിട്ടുണ്ട്. ത്രിപുര, അസം സംസഥാനങ്ങളിലെ എല്ലാ ലോക്കൽ ട്രെയിൻ സർവിസുകളും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അസമിലെ 10 ജില്ലകളിലെ ഇൻറർനെറ്റ് നിരോധം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ത്രിപുരയിൽ കോൺഗ്രസ് പ്രഖ്യാപിച്ച 24 മണിക്കൂർ ബന്ദിൽ സംസ്ഥാനം നിശ്ചലമായിരുന്നു.
പൗരത്വ ബിൽ തുല്യാവകാശത്തിനുനേരെയുള്ള കടന്നുകയറ്റം –രാജ്മോഹൻ ഗാന്ധി
കോഴിക്കോട്: ഭരണഘടന ജനങ്ങൾക്ക് നൽകുന്ന തുല്യാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ഗാന്ധിജിയുടെ പൗത്രനും ചരിത്രകാരനുമായ രാജ്മോഹൻ ഗാന്ധി. എം.ഇ.എസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി പരിപാടിയിൽ ‘ആധുനിക കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തിലെ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എവിടെ ജനിച്ചുവെന്നും വളർന്നുവെന്നുമായിരുന്നു പൗരത്വത്തിെൻറ അടിസ്ഥാനമായി ഗാന്ധിജി കണ്ടത്. മതത്തെയും ദേശീയതയെയും രണ്ടായാണ് അദ്ദേഹം നിർവചിച്ചത്. വിയോജിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടികൂടിയാണ് ഗാന്ധിജി പൊരുതിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല മറിച്ച് ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യം ലഭിക്കാനാണ് ഗാന്ധിജി ആഗ്രഹിച്ചത്. പൗരത്വ ബിൽ, കശ്മീരിെൻറ പ്രത്യേകാവകാശങ്ങൾ ഇല്ലാതാക്കിയ നടപടി തുടങ്ങിയവക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഇതുസംബന്ധിച്ച് ജനങ്ങൾ നിരന്തരം സംസാരിക്കുകയും ഇരകളോട് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും വേണം -രാജ്മോഹൻ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.