രാജ്യസഭ പിരിഞ്ഞിട്ടും സഭവിടാതെ ടി.ഡി.പി എം.പിമാർ
text_fieldsന്യൂഡൽഹി: ബഹളം മൂലം നടപടികൾ നിർത്തിവെച്ച് ദിവസത്തേക്ക് പിരിഞ്ഞ രാജ്യസഭയിൽനിന്ന് പുറത്തിറങ്ങാതെ തെലുഗുദേശം പാർട്ടി (ടി.ഡി.പി) എം.പിമാരുടെ പ്രതിഷേധം. ഉച്ചതിരിഞ്ഞ് 2.45ന് സഭാ നടപടികൾ െഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ നിർത്തിവെെച്ചങ്കിലും അരഡസൻ വരുന്ന ടി.ഡി.പിക്കാർ സമരം മതിയാക്കാതെ മണിക്കൂറുകൾ സഭക്കുള്ളിൽ തുടർന്നു. ആരോഗ്യം മോശമായതിനാൽ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റേണ്ടിയും വന്നു.
മറ്റുള്ളവരെ രാത്രിയോടെ ബലം പ്രയോഗിച്ച് നീക്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിച്ച് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പാർലമെൻറിൽ പ്രതിഷേധിച്ചുവരുകയാണ് ടി.ഡി.പി. സഭയിൽ അച്ചടക്കം ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ടെന്ന െഡപ്യൂട്ടി സപീക്കർ പി.ജെ. കുര്യെൻറ താക്കീത് വിലപ്പോയില്ല. സഭ പിരിഞ്ഞിട്ടും സഭാതലം വിടാത്ത എം.പിമാരോട് പുറത്തുപോകാൻ മാർഷൽമാർ പലവട്ടം അഭ്യർഥിച്ചു. ആന്ധ്രക്കാരൻകൂടിയായ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവാകെട്ട, എം.പിമാരെ എന്തുചെയ്യണമെന്ന കാര്യത്തിലുള്ള ഉപദേശം വൈകിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.