'ദില്ലി ചലോ' മാര്‍ച്ച്: പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; ഒൻപത് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
text_fieldsന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന 'ദില്ലി ചലോ' മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതേത്തുടർന്നാണ് പിന്മാറ്റം. സംഘർഷത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം, കർഷക സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഇന്നു വൈകുന്നേരത്തെ യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് കർഷകർ അറിയിച്ചു.
പൊലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പഞ്ചാബിലെ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്.കെ.എം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് മാർച്ചിനായി ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുമായിരുന്നു. കണ്ണീർ വാതകത്തിന്റെ പ്രഭാവം കുറക്കാൻ മുഖം മൂടിയാണ് നടപ്പ്. സംരക്ഷ കണ്ണടകളും ധരിച്ചിരിട്ടുണ്ട്.
ശംഭു അതിര്‍ത്തിയിലും അംബാലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശംഭു അതിര്‍ത്തിയില്‍ നാളെ വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശംഭു അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. രണ്ട് ദിവസത്തിന് മുമ്പാണ് മാര്‍ച്ച് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.