കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പുനഃരാരംഭിക്കും; ശംഭു അതിർത്തിയിൽ കനത്ത സുരക്ഷ
text_fieldsന്യൂഡൽഹി: മിനിമം താങ്ങുവില എന്ന ആവശ്യം ഉന്നയിച്ച് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് ഇന്ന് പുനഃരാംഭിക്കും. കർഷകരുടെ മാർച്ചിന് മുന്നോടിയായി ശംഭു അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടയാനുള്ള നീക്കത്തിലാണ്.
വെള്ളിയാഴ്ച മാർച്ചിനിടെ ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിച്ചിരുന്നു. തുടർന്ന് കർഷകർക്ക് പരിക്കേറ്റതിനെ തുടർന്നാണ് മാർച്ച് താൽക്കാലികമായി നിർത്തിവെച്ചത്. പ്രതിഷേധം 300ാം ദിവസത്തിലേക്ക് എത്തിയിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും പറഞ്ഞു.
കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് കർഷക സംഘടന നേതാക്കൾ കുറ്റപ്പെടുത്തി. ബി.ജെ.പി നേതാക്കൾ പഞ്ചാബ് സന്ദർശിക്കുന്നതിനേയും കർഷക നേതാക്കൾ വിമർശിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയും അമൃത്സർ സന്ദർശിക്കേണ്ടെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.
അതേസമയം, സമരത്തെ കർശനമായി തന്നെ നേരിടാനാണ് ഹരിയാന സർക്കാറിന്റേയും തീരുമാനം. ഹരിയാനയിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അംബാല ജില്ലയിലെ 11 ഗ്രാമങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.