Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാത്രി എട്ടിന്​...

രാത്രി എട്ടിന്​ പുറത്തിറങ്ങുന്നവരാണ്​ സു​രക്ഷാപ്രശ്​നം ഉന്നയിക്കുന്നത്​- ബി.എച്ച്​.യു വിസി

text_fields
bookmark_border
BHU-VC  Girish Chandra Tripathi
cancel

ന്യൂഡൽഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ സുരക്ഷ പ്രശ്​നം ഉന്നയിച്ച്​ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ രാത്രി എട്ടു മണിക്കു ശേഷവും കാമ്പസ്​ വിട്ട്​ പുറത്തു പോകുന്നവരാണെന്ന്​ വൈസ്​ ചാൻസലർ ഗിരീഷ്​ ചന്ദ്ര ത്രി​പാഠി. രജിസ്​റ്റർ പരിശോധിച്ചാൽ അത്​ വ്യക്​തമാകുമെന്നും അദ്ദേഹം പറഞ്ഞു. പുറത്തു പോകാത്തവർക്ക്​ പരാതിയില്ല. എട്ടു മണിക്ക്​ ശേഷം പുറത്തു പോകണമെന്നാണ്​ വിദ്യാർഥികളുടെ തീരുമാനമെങ്കിൽ അതിന്​ എതിരു നിൽക്കില്ലെന്നും വി.സി പറഞ്ഞു. 

അറിയപ്പെടുന്ന ഹണിപ്രീതിനെപ്പോലും കണ്ടെത്താൻ കഴിയാത്ത ​െപാലീസിന്​ കോളജിൽ വിദ്യാർഥി​െയ പീഡിപ്പിച്ച അജ്​ഞാതനായ പ്രതിയെ എങ്ങനെ കണ്ടുപിടിക്കാനാകു​െമന്നും അദ്ദേഹം ചോദിച്ചു. 

അതിനിടെ,സർവകലാശയിൽ നടന്ന പീഡനത്തി​​​​െൻറയും തുടർന്നുണ്ടായ അക്രമ സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏ​െറ്റടുത്ത് സർവകലാശാല ഭരണാധികാരിയും വൈസ്​ ചാൻസലറു​െട സഹായിയുമായ പ്രഫസർ ഒ.എൻ സിങ്ങ്​ രാജി​െവച്ചു. 

അതേസമയം, വിദ്യാർഥി​െയ പീഡിപ്പിച്ച സംഭവ​ത്തിൽ വിദ്യാർഥി പ്രക്ഷോഭം തുടരുകയാണ്​. വി.സി ഗിരീഷ് ചന്ദ്ര ത്രിപാഠിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാർഥികള്‍. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.

വിദ്യാർഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പ്രതിഷേധവും രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളിലായി തുടരുകയാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാഥികള്‍ നടത്തിയ പ്രക്ഷോഭത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ ലാത്തിചാര്‍ജ് രാജ്യ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പൊലീസ് ലാത്തി ചാര്‍ജിനെ ന്യായീകരിച്ചും, വിദ്യാർഥികളുടെ ആരോപണങ്ങളെ തള്ളിയുമുള്ള വിസിയുടെ പ്രതികരണവും പ്രതിഷേധം ശക്തമാക്കി.

അതിനിടെ, വി.സിയെ ഡല്‍ഹിയിലേക്ക് വിളിച്ച് എം.എച്ച്.ആർ.ഡി വിശദീകരണം തേടിയെന്നും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്​. പൊലീസി​​​​െൻറ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിസിക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയുട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലാണെന്നാണ് വി.സിയുടെ വാദം.

സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നാല് ആഴ്ചക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ഉത്തര്‍പ്രദേശ് ഡി.ജി.പി, വി.സി എന്നിവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student protestmalayalam newsBHUBHU protestProtesting girlsGirish Chandra TripathiVC Appointments Row
News Summary - Protesting girls go out of campus after 8 pm Says BHU VC - India News
Next Story