ഗുണ്ടയെ പോലെ പെരുമാറിയെന്ന് റിജിജു, അപമാനിച്ചുവെന്ന് വനിത എം.പി; പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുൽഗാന്ധിക്കെതിരെ ആരോപണം
text_fieldsന്യൂഡൽഹി: പാർലമെന്റ് കവാടത്തിലെ പ്രതിഷേധ പ്രകടനത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ബി.ജെ.പി വനിത എം.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുൽ ഗാന്ധിയുടെതെന്നും ഫാംഗ് നോൻ കൊന്യാക് സൂചിപ്പിച്ചു. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നും ഒരു എം.പിയും ഇത്തരത്തിൽ പെരുമാറരുതെന്നും അവർ പറഞ്ഞു. നാഗാലാൻഡിൽ നിന്നുള്ള എം.പിയാണിവർ.
രാഹുൽഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം.പിമാരെ കൈയേറ്റം ചെയ്തുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. രാഹുൽ പിടിച്ചു തള്ളിയപ്പോൾ തനിക്ക് വീണ് പരിക്കേറ്റതായി ബി.ജെ.പി എം.പി ചന്ദ്ര സാരംഗി ആരോപിച്ചു. 84 വയസുള്ള മല്ലികാർജുൻ ഖാർഗെയെ പിടിച്ചുതള്ളിയതായി രണ്ട് ബി.ജെ.പി എം.പിമാർ പിടിച്ചു തള്ളിയതായി ആരോപിച്ച് കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്.
പാർലമെന്റിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഒരു കൂട്ടം ബി.ജെ.പി എം.പിമാർ തന്നെ തടയുകയായിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. പാർലമെന്റിൽ പ്രവേശിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. അത് ആർക്കും തടയാനാകില്ല.പിന്നീടവർ തന്നെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പിടിച്ചു തള്ളിയെന്നും അതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുലിനെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിന് എതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നാടകീയ രംഗങ്ങളെ തുടർന്ന് തുടർന്ന് പാർലമെന്റ് പിരിഞ്ഞിരുന്നു. അതിനിടെ, രാജ്യസഭ എം.പിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധൻഖർ ഉറപ്പുനൽകി.
ചൊവ്വാഴ്ച ഭരണഘടന ചർക്കു മറുപടി നൽകുമ്പോൾ രാജ്യസഭയിലാണ് അംബേദ്കറെക്കുറിച്ച് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ''അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു'' എന്നാണ് ഷാ പറഞ്ഞത്. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു.
അംബേദ്കറിൽ പ്രധാനമന്ത്രിക്ക് വിശ്വാസമുണ്ടെങ്കിൽ അമിത് ഷായെ പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
അംബേദ്കറുടെ ആശയങ്ങളെയും ഭരണഘടനയെയും തരംതാഴ്ത്താനാണ് ബി.ജെ.പി. ശ്രമമെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. തൃണമൂല്‍ എം.പി. ഡെറിക് ഒബ്രിയാന്‍ അമിത് ഷാക്കെതിരെ സഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.