അലീഗഢ് സർവകലാശാലയിൽ ഹിന്ദു യുവവാഹിനിയുടെ അക്രമം
text_fieldsന്യൂഡൽഹി: മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് അലീഗഢ് മുസ്ലിം സർവകലാശാലയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സംഘടനയായ ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ അക്രമം. ജിന്നയുടെ ചിത്രം നീക്കംചെയ്യുമെന്ന് പറഞ്ഞ് ജയ് ശ്രീറാം വിളികളുമായി പ്രവർത്തകർ കാമ്പസിലേക്ക് നടത്തിയ മാർച്ച് വിദ്യാർഥികൾ സംഘടിച്ചു തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. ഹിന്ദുത്വ പ്രവർത്തകരെ െപാലീസ് നീക്കംചെയ്തെങ്കിലും കാമ്പസിൽ അതിക്രമിച്ചു കയറിയതിനെതിരെ കേസെടുക്കാൻ തയാറായില്ല. ഇതിനെതിെര വിദ്യാർഥി യൂനിയെൻറ നേതൃത്വത്തിൽ പ്രതിഷേധിച്ചപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് അതിക്രമത്തിൽ വിദ്യാർഥി യൂനിയൻ നേതാക്കൾക്ക് പരിക്കേറ്റു.
കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ഹിന്ദുത്വ പ്രവർത്തകർ എത്തിയത്. അതേസമയം, മുഹമ്മദലി ജിന്ന അലീഗഢ് സർവകലാശാല സ്ഥാപിത അംഗമാണെന്ന് സർവകലാശാല അറിയിച്ചു.
ഇന്ത്യ വിഭജനത്തിനു മുമ്പുതന്നെ അദ്ദേഹത്തിന് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിരുന്നു. കൂടാതെ, മഹാത്മ ഗാന്ധി, സരോജിനി നായിഡു, ജവഹർലാൽ നെഹ്റു തുടങ്ങിയ നിരവധി പേർക്ക് സർവകലാശാല ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്. അവരുടെ ചിത്രങ്ങളെല്ലാം കാമ്പസിലുണ്ടെന്നും വൈസ് ചാൻസലറുടെ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.