കെജ്രിവാളിന്റെ യാത്ര കേന്ദ്രം മുടക്കുന്നതിൽ പാർലമെന്‍റിൽ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ്ജരിവാളിന്റെ സിംഗപ്പൂർ സന്ദർശനത്തിന് അനുമതി നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ആം ആദ്മി പാർട്ടി എം.പിമാർ തുടർച്ചയായി രണ്ടാം ദിവസവും ധർണ നടത്തി.
രാജ്യസഭയിലെ ആപ് കക്ഷി നേതാവ് സഞജയ് സിങ്ങിന്‍റെ തേൃത്വത്തിൽ നടന്ന ധർണയിൽ രാഘവ് ഛദ്ദ അടക്കം ആപിന്‍റെ ഏഴ് എം.പിമാർ പങ്കെടുത്തു. സിംഗപ്പൂരിൽ നടക്കുന്ന ലോക നഗരസമ്മേളനത്തിൽ ഡൽഹി മോഡൽ അവതരിപ്പിക്കാൻ ക്ഷണം കിട്ടിയ കെജ്രിവാളിന്റെ യാത്ര പ്രധാനമന്ത്രി മുടക്കുകയാണെന്ന് ആപ് ആരോപിച്ചു.
താനൊരു കുറ്റവാളിയല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഈ രാജ്യത്തെ സ്വതന്ത്ര പൗരനുമാണെന്നും എന്തുകൊണ്ടാണ് തന്നെ വിലക്കുന്നതെന്നും കഴിഞ്ഞ ദിവസം കെജ്രിവാൾ ചോദിച്ചിരുന്നു. ഡൽഹി മോഡൽ അവതരിപ്പിക്കാനാണ് സിംഗപൂർ സർക്കാർ പ്രത്യേകം ക്ഷണിച്ചതെന്നും കെജ്രിവാൾ വിശദീകരിച്ചിരുന്നു.
ആഗസ്റ്റ് ആദ്യവാരം സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന ലോക നഗര ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചത്. യാത്രക്കുള്ള അനുമതിക്കായി ഒരു മാസത്തിലേറെയായി കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.