'വേരുകൾ മറക്കാത്ത മനുഷ്യൻ, ആളുകൾ േമാദിയിൽനിന്ന് പഠിക്കണം' -പ്രശംസിച്ച് ഗുലാംനബി
text_fieldsജമ്മു: ഉയർച്ചകൾക്കിടയിലും വേരുമറക്കാത്ത മനുഷ്യനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെടുന്ന വിമത നേതാക്കൾ ജമ്മുവിൽ കഴിഞ്ഞ ദിവസം പ്രത്യേക യോഗം സംഘടിപ്പിച്ചതിനുപിന്നാലെയാണ് അതിെൻറ നേതാക്കളിലൊരാളായ ഗുലാംനബിയുടെ പരാമർശം.
ജമ്മുവിൽ ഗുജ്ജർ സമുദായാംഗങ്ങൾ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗുലാംനബി ആസാദ്. മോദിയോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും ചില കാര്യങ്ങളിൽ പ്രശംസിക്കണമെന്ന മുഖവുരയോടെയായിരുന്നു ഗുലാംനബിയുടെ പ്രസംഗം.
ആളുകൾ േമാദിയിൽനിന്ന് പഠിക്കണം. പ്രധാനമന്ത്രിയായെങ്കിലും അദ്ദേഹം വേരുകൾ മറന്നിട്ടില്ല. ചായ്വാല എന്ന് പറയുന്നതിൽ അഭിമാനക്കുറവ് കാണുന്നില്ല. മോദിയോട് തനിക്ക് കാര്യമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എങ്കിലും അദ്ദേഹം നിലപാടുള്ള മനുഷ്യനാണ് -ഗുലാംനബി പറഞ്ഞു.
#WATCH I like lot of things about many leaders. I'm from village & feel proud... Even our PM hails from village & used to sell tea. We're political rivals but I appreciate that he doesn't hide his true self. Those who do, are living in bubble: Congress' Ghulam Nabi Azad in Jammu pic.twitter.com/8KKIYOwzZB
— ANI (@ANI) February 28, 2021
നേരത്തെ, രാജ്യസഭയിൽനിന്ന് കാലാവധി പൂർത്തിയാക്കി വിരമിച്ച വേളയിൽ ഗുലാംനബിയെ നരേന്ദ്ര മോദി ഏറെ പുകഴ്ത്തിയിരുന്നു. പ്രസംഗത്തിനിടെ മോദി കണ്ണീർവാർക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.