തെളിയിക്കൂ, അല്ലെങ്കിൽ രാജിവെക്കൂ -നിർമല സീതാരാമനോട് രാഹുൽ
text_fieldsന്യൂഡൽഹി: റഫാൽ കേസിൽ ശ്രദ്ധാകേന്ദ്രമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ് റഡ് (എച്ച്.എ.എൽ) ഒപ്പിട്ടുവെന്ന് പറയുന്ന കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യ ക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനും തമ്മിൽ രൂക്ഷമായ വാക ്പോര്.
എച്ച്.എ.എൽ ഒരുലക്ഷം കോടിയുടെ കരാർ ഒപ്പിട്ടുവെന്ന് നിർമല പറയുന്നത് വ്യാജമാണെന്നും അതിെൻറ രേഖകൾ പാർലമെൻറിൽ ഹാജരാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതിന് കഴിയുന്നില്ലെങ്കിൽ രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്.എ.എല്ലിന് ഒരു കരാർ പോലും ലഭിച്ചിട്ടില്ലെന്നും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വായ്പ എടുക്കേണ്ട അവസ്ഥയിലാണ് സ്ഥാപനമെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന എച്ച്.എ.എൽ ശമ്പളം നൽകാൻ വായ്പ എടുക്കുന്നുവെന്ന മാധ്യമവാർത്തയെ തുടർന്നാണ് വിവാദം തുടങ്ങിയത്. ‘നിങ്ങൾ ഒരു കള്ളം പറഞ്ഞാൽ നുണകൾ പറഞ്ഞുകൊേണ്ടയിരിക്കേണ്ടിവരും. ആദ്യ നുണയെ മറയ്ക്കാൻ കൂടുതൽ നുണകൾ. പ്രധാനമന്ത്രിയുടെ റഫാൽ നുണയെ പ്രതിരോധിക്കാനാണ് മന്ത്രി പാർലമെൻറിൽ കള്ളം പറഞ്ഞത്. എച്ച്.എ.എല്ലിന് ഒരുലക്ഷം കോടിയുടെ കരാർ ലഭിച്ചതിെൻറ േരഖകൾ തിങ്കളാഴ്ച മന്ത്രി സഭയിൽ വെക്കണം. അതിന് കഴിയുന്നില്ലെങ്കിൽ രാജിവെച്ചൊഴിയണം’- രാഹുൽ ട്വീറ്റ് ചെയ്തു.
കോൺഗ്രസ് പ്രസിഡൻറ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു നിർമല സീതാരാമെൻറ പ്രതികരണം. ‘അടിസ്ഥാനങ്ങളിൽനിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമ റിപ്പോർട്ട് വായിക്കുന്നതിനുമുമ്പുതന്നെ അതിനെ ഉദ്ധരിച്ചിരിക്കുകയാണ്. താങ്കൾ ചൂണ്ടിക്കാട്ടുന്ന ആ റിപ്പോർട്ട് പൂർണമായും വായിക്കൂ. ’ - അവർ ട്വീറ്റ് ചെയ്തു. പ്രസ്തുത വാർത്തയിൽ എച്ച്.എ.എല്ലിന് കരാർ ലഭിച്ചുവെന്ന് മന്ത്രി അവകാശപ്പെടുന്നില്ല. അതിനുള്ള നടപടിക്രമങ്ങളിലാണ് എന്നാണ് പറയുന്നത്. 2014 ൽ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം എച്ച്.എ.എല്ലിന് ലഭിച്ച കരാറിെൻറ വിശദാംശങ്ങളും മന്ത്രി പുറത്തുവിട്ടു.
When you tell one lie, you need to keep spinning out more lies, to cover up the first one.
— Rahul Gandhi (@RahulGandhi) January 6, 2019
In her eagerness to defend the PM's Rafale lie, the RM lied to Parliament.
Tomorrow, RM must place before Parliament documents showing 1 Lakh crore of Govt orders to HAL.
Or resign. pic.twitter.com/dYafyklH9o
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.