നവജാത ശിശുക്കളുടെ മരണം; കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകണമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തു നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖെപ്പടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് സംസ്ഥാന സർക്കാറിനോട് അദ്ദേഹം അഭ്യർഥിച്ചു.
മഹാരാഷ്ട്ര ഭണ്ഡാര ജില്ലയിലെ നവജാത ശിശുപരിചണ േകന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പത്തു കുഞ്ഞുങ്ങളാണ് മരിച്ചത്. ഏഴോളം കുഞ്ഞുങ്ങളെ രക്ഷെപ്പടുത്തി. ഒരു മാസത്തിനും മൂന്നുമാസത്തിനും ഇടയിൽ പ്രായമായ കുഞ്ഞുങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഡോക്ടർ പറഞ്ഞു.
'മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ കുഞ്ഞുങ്ങൾ മരിച്ചത് ദാരുണമാണ്. കുഞ്ഞുങ്ങളെ നഷ്ടമായ എല്ലാ കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നൽകണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് അഭ്യർഥിക്കുന്നു' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഭണ്ഡാര ജില്ല ജനറൽ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു തീപിടിത്തം. മുംബൈയിൽനിന്ന് 900 കിലോമീറ്റർ അകലെയാണ് ആശുപത്രി. ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.