അവീക് സർക്കാർ പി.ടി.െഎ ചെയർമാൻ
text_fieldsന്യഡൽഹി: ആനന്ദ ബസാർ ഗ്രൂപ് വൈസ് ചെയർമാനും മുതിർന്ന എഡിറ്ററുമായ അവീക് സർക്കാർ പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യ (പി.ടി.െഎ) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചാബ് കേസരി ഗ്രൂപ് ചീഫ് എഡിറ്റർ വിജയ് കുമാർ ചോപ്രക്ക് പകരമാണ് 75കാരനായ അവീക് സർക്കാർ ചെയർമാനാകുന്നത്.
കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലേക്ക് പോയ അവീക് സർക്കാർ, സൺഡേ ടൈംസിെൻറ വിഖ്യാത പത്രാധിപർ സർ ഹരോൾഡ് ഇവാൻസിന് കീഴിൽ പരിശീലനം നേടി.
സർക്കാറിനെയും ചോപ്രയെയും കൂടാതെ വിനീത് ജെയിൻ (ടൈംസ് ഒാഫ് ഇന്ത്യ), എൻ. രവി (ദ ഹിന്ദു), വിവേക് ഗോയെങ്ക (ദ എക്സ്പ്രസ് ഗ്രൂപ്), മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗരൺ), കെ.എൻ. ശാന്ത്കുമാർ (ഡെക്കാൻ ഹെറാൾഡ്), റിയാദ് മാത്യു (മലയാള മനോരമ), എം.വി. ശ്രേയാംസ്കുമാർ (മാതൃഭൂമി), ആർ. ലക്ഷ്മിപതി (ദിനമലർ), ഹോർമുസ്ജി എൻ. കാമ (ബോംബെ സമാചാർ), പ്രവീൺ സോമേശ്വർ (ഹിന്ദുസ്ഥാൻ ടൈംസ്), ജസ്റ്റിസ് ആർ.സി. ലഹോട്ടി, ദീപക് നയ്യാർ, ശ്യാം ശരൺ, ജെ.എഫ്. പൊച്ഖനവാല എന്നിവരാണ് ഡയറക്ടർ ബോർഡിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.