രാജ്കോട്ടിൽ പബ്ജി കളിച്ച പത്തുപേർ അറസ്റ്റിൽ
text_fieldsഭുവനേശ്വർ: നിരോധനത്തെ മറികടന്ന് ഗുജറാത്തിലെ രാജ്കോട്ടിൽ ഒാൺലൈൻ മൾട്ടി േപ്ലയർ ഗെയിമായ പബ്ജി കളിച്ച പ ത്ത് പേർ അറസ്റ്റിൽ. മാർച്ച് ഒമ്പതിനാണ് ഗുജറാത്ത് പൊലീസ് പബ്ജി ഗെയിം നിരോധിച്ചത്. എന്നാൽ പൊലീസിെൻ റ നോട്ടിഫിക്കേഷൻ അവഗണിച്ച് ഗെയിം കളിച്ച പത്തു പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊ ലീസ് പിടിച്ചെടുത്തു. രാജ്കോട്ട് സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പാണ് പബ്ജി കളിച്ച യുവാക്കളെ അറസ്റ്റു ചെയ്തത്.
ഏപ്രിൽ 30 വരെയാണ് പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രാജ്കോട്ട് പൊലീസ് കമീഷണർ മനോജ് അഗർവാൾ അറിയിച്ചു. കേന്ദ്രസർക്കാർ ആക്റ്റിലെ 188 വകുപ്പ് പ്രകാരമാണ് പബ്ജി ഗെയിമിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം നിരോധനം മറികടന്നവരെ അറസ്റ്റു ചെയ്യാവുന്നതാണ്.
കൗമാരക്കാരും യുവാക്കളും പബ്ജിക്ക് അടിമകളാകുന്നുവെന്ന് ആരോപിച്ചാണ് ഗെയിം നിരോധിച്ച് പൊലീസ് ഉത്തരവിറക്കിയത്.
അറസ്റ്റിലായവർക്കെതിരെ ജാമ്യം കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം അനുവദിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ സർക്കാർ നോട്ടിഫിക്കേഷൻ ലംഘിച്ചതിന് ഇവർ കോടതിയിൽ വിചാരണ നേരിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.