കുട്ടി ഒാൺലൈൻ ഗെയിമിലെന്ന് അമ്മ; പബ്ജിയാണോയെന്ന് മോദി VIDEO
text_fieldsന്യൂഡൽഹി: മകൻ ഒാൺലൈൻ ഗെയിം മൂലം പഠനത്തിൽ ഉഴപ്പുന്നുവെന്ന അമ്മയുടെ പരാതിക്ക് പബ്ജി കളിക്കാരനാണോയെന്ന് തിരിച്ചുചോദിച്ച് പ്രധാനമന്ത്രി. 'പരീക്ഷ പേ ചർച്ച 2.0' എന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ രസകരമായ മറുചോദ്യം.
ഒമ്പതാം ക്ലാസുകാരനായ മകൻ ഒാൺലൈൻ ഗെയിം കളിച്ചിരിക്കുന്നതിനാൽ പഠനത്തിൽ ശ്രദ്ധയില്ലാതാകുന്നുവെന്നും അതിൽ എന്തു നിയന്ത്രണം കൊണ്ടുവരാൻ കഴിയുമെന്നുമാണ് രക്ഷിതാവ് മോദിയോട് ചോദിച്ചത്. പബ്ജി ഗെയിമാണല്ലേയെന്ന് മോദി തിരിച്ചുചോദിച്ചത് സദസിനെ ചിരിപ്പിച്ചു.
സാേങ്കതിക വിദ്യകൾക്ക് നല്ലതും മോശവുമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. വിദ്യാർഥികൾ സാേങ്കതിക വിദ്യകൾ സ്വായത്തമാക്കുന്നത് മനസിലാക്കണം. മോശമായി ബാധിക്കുന്നവയിൽ നിന്ന് അവരെ മാറ്റിനിർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു. കുട്ടികളെ േപ്ല സ്റ്റേഷനിൽ നിന്നും േപ്ല ഗ്രൗണ്ടിലേക്ക് മാറ്റാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
യുവാക്കൾക്കും കുട്ടികള്‍ക്കുമിടയില്‍ വളരെയധികം പ്രചാരമുള്ള ഓണ്‍ലൈന്‍ ഗെയിമായ പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വെക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനയും പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
#WATCH:PM replies when a mother asks what must she do as her son, a Class-IX student is distracted by online games “Ye PUBG wala hai kya? Ye samasya bhi hai, samadhaan bhi hai, hum chahe hamare bachhe tech se door chale jayen, fr toh vo ek prakar se piche jana shuru ho jaenge" pic.twitter.com/uDjqVd4RZa
— ANI (@ANI) January 29, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.