മോദി സർക്കാറിെൻറ പ്രചാരണത്തിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം
text_fieldsന്യൂഡൽഹി: ബി.ജെ.പി സർക്കാറിെൻറ മൂന്നാം വാർഷികാഘോഷത്തിന് പൊതുമേഖല സ്ഥാപനങ്ങളുടെ 82 കോടി രൂപ ചെലവഴിച്ച് ചടങ്ങുകൾ നടത്തിയതായി വിവരാവകാശ രേഖകൾ. ‘സബ് കാ സാത്ത്, സബ്കാ വികാസ് സമ്മേളൻ’ എന്ന പേരിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിയ അഞ്ഞൂറിലേറെ ചടങ്ങുകൾക്കായാണ് ഇൗ തുക ചെലവഴിച്ചത്. പാർട്ടി മുദ്രാവാക്യത്തിൽ, പാർട്ടി പ്രചാരണത്തിനുവേണ്ടി പൊതുമുതൽ ചെലവഴിച്ചതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. 583 ജില്ലകളിലായിട്ടാണ് പരിപാടികൾ നടത്തിയത്.
വിവരാവകാശ പ്രവർത്തകനായ നീരജ് ശർമ സമർപ്പിച്ച അപേക്ഷക്ക് ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ (ഗെയിൽ) നൽകിയ മറുപടിയിൽ, ബി.ജെ.പി സർക്കാർ മുദ്രാവാക്യത്തിൽ 227 ജില്ലകളിൽ പരിപാടികൾ നടത്താൻ പെട്രോളിയം-പ്രകൃതി വാതകം സഹ മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യപ്പെെട്ടന്നു പറയുന്നു.
പ്രസ്തുത യോഗത്തിൽ ഒട്ടുമിക്ക പൊതുമേഖല എണ്ണക്കമ്പനികളുടെ തലവൻമാർ പെങ്കടുത്തിരുന്നു. 356 ജില്ലകളിൽ പരിപാടികൾ നടത്താൻ ഉൗർജ, കൽക്കരി, ഖനന, വ്യോമയാന, ഷിപ്പിങ്, വാർത്താവിതരണ, രാസ-വളം, നഗരവികസന മന്ത്രാലയങ്ങൾക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളോടും ആവശ്യപ്പെെട്ടന്നും മറുപടിയിൽ പറയുന്നു.
നടത്തിപ്പ് ചെലവ് അതത് സ്ഥാപനങ്ങൾ വഹിക്കാനും നിർദേശമുണ്ടായി. പെട്രോളിയം മന്ത്രാലയത്തിലെ വിളിച്ചുചേർത്ത മറ്റൊരു യോഗത്തിൽ, 10 മുതൽ 15 ലക്ഷം രൂപ വരെ ഒരു ചടങ്ങിന് ചെലവു വരുമെന്നും അറിയിച്ചു. അതേസമയം, വാരാണസിയിൽ നടക്കുന്ന ചടങ്ങിന് 50 ലക്ഷം ചെലവാകുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.