മമതക്കെതിരെ ജനരോഷം ശക്തമാവുന്നു, ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തും -അമിത്ഷാ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് എന്നിവക്കെതിരെ ജനരോഷം ശക്തമാവുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രണ്ട് ദിവസത്തെ ബംഗാൾ പര്യടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. 'തൃണമൂലിെൻറ മരണമണി മുഴങ്ങി കഴിഞ്ഞു. അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികരത്തിലേറും. അതുവഴി സുവർണ ബംഗാളെന്ന സ്വപ്നമാണ് യാഥാർഥ്യമാവുക.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തന്നെ ബി.ജെ.പിക്ക് ഭരണത്തിലേറാൻ കഴിയും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും' ^അമിത്ഷാ പറഞ്ഞു. നിർധനർക്കുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ തടഞ്ഞുവെക്കുന്നത് വഴി ബി.ജെ.പിയെ തുരത്താമെന്നാണ് മമത വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി സംസ്ഥാന ഘടകത്തെ അഴിച്ചുപണിത് ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് അമിത്ഷായുടെ ബംഗാൾ സന്ദർശനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ബി.െജ.പി ഇവിടെ പുറത്തെടുത്തത്. 42ൽ 18 സീറ്റുകളാണ് നേടിയത്. 2014ൽ രണ്ട് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.