കളിചിരികളിൽ മുങ്ങിയിരുന്ന ആ പാർക്കിലിപ്പോൾ മൃതശരീരങ്ങൾ വെന്തുരുകുന്ന മണമാണ്...
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തെക്കുകിഴക്കൻ മേഖലയിലുള്ള ആ പാർക്കിൽ കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ കളിചിരികൾ നിറഞ്ഞുനിന്നിരുന്നു ഈയടുത്തുവരെ. എന്നാൽ, സന്തോഷത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ആേവശനിമിഷങ്ങളുടെ കഥകൾ പറയാനുള്ള ഈ പൊതുപാർക്കിന് ഇപ്പോൾ അങ്ങേയറ്റത്തെ ഹൃദയവേദനയുടെയും സങ്കടക്കാഴ്ചകളുടെയും മുഖമാണ്. മഹാമാരിയിൽ നൂറുകണക്കിനുപേർ മരിച്ചുവീഴുന്ന ഡൽഹിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കാൻ ശ്ശമാനങ്ങൾ തികയാതെ വന്നതോടെ ഈ പാർക്കിപ്പോൾ ശ്മശാനമായി രൂപം മാറിയിരിക്കുന്നു. നിറചിരികളുടെ ആഹ്ലാദാരവങ്ങൾ പച്ചപിടിച്ചുനിന്ന മണ്ണിൽ ഇപ്പോൾ പെയ്തിറങ്ങുന്നത് നിരവധിപേരുടെ കണ്ണീർ. ഹരിതാഭമായ പുഷ്പവാടിയിൽ മനുഷ്യശരീരം അഗ്നിയെടുക്കുന്ന കാഴ്ചകൾ..
ഡൽഹിയിലെ കോവിഡ് മഹാമാരിയുടെ തീവ്രതക്ക് തെളിവാകുകയാണ് ശ്മശാനമായി മാറിയ ഇൗ പാർക്ക്. സരായ് കാേല ഖാൻ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിലെ തിരക്കും താമസവുമാണ് സമീപത്തുള്ള പാർക്കിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് സൗകര്യമൊരുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഇതിനായി ചിതക്കുള്ള നിരവധി പ്ലാറ്റ്ഫോമുകളാണ് പാർക്കിൽ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം മുതൽ ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ തുടങ്ങി. സരായ് കാലെ ഖാൻ ശ്മശാനത്തിൽ 20 ചിത പ്ലാറ്റ്ഫോമുകളാണുള്ളത്. എന്നാൽ, ഓരോ ദിവസവും മുപ്പതിലേറെ മൃതദേഹങ്ങളാണ് ഇവിടെ ദഹിപ്പിക്കാനായി എത്തുന്നതെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു. ഉറ്റവരുടെ മൃതദേഹം ദഹിപ്പിക്കാൻ ബന്ധുക്കൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ഡൽഹിയിലെ മറ്റു ശ്മശാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. സരായ് കാലെ ഖാൻ പാർക്കിൽ 20 ചിതകളാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം, പാർക്കിൽ ചിതകൾ ഒരുക്കുന്നതിനു പകരം ശ്മശാനത്തിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്ഥാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ് എന്ന സന്നദ്ധ സംഘനയുടെ എക്സിക്യുട്ടിവ് ഡയറക്ടർ സുനിൽ കുമാർ അലെദിയ 'ദി ഹിന്ദു' പത്രത്തോട് പറഞ്ഞു. മരങ്ങൾക്കിടയിൽ നിരവധി ചിതകൾ ഒരുക്കുേമ്പാൾ പാർക്കിലെ പച്ചപ്പിന് അത് നാശം വരുത്തുമെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.