ചെന്നൈയിൽ കോവിഡ് വ്യാപിക്കാൻ കാരണം പൊതുശൗചാലയങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി
text_fieldsചെന്നൈ: ചെന്നൈ നഗരത്തിൽ കോവിഡ് പടർന്നുപിടിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പൊതുശൗചാലയങ്ങളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി. നഗരത്തിൽ നിരവധിയാളുകളാണ് പൊതുശൗചാലയം ഉപയോഗിക്കുന്നത്. ഇത് കൊറോണ വൈറസ് പടരുന്നതിന് കാരണമായി. അദ്ദേഹം വ്യക്തമാക്കി. ഗ്രേറ്റർ ചെന്നൈ കോർപറേഷൻ അധികൃതർ ശൗചാലയങ്ങളിൽ നിരന്തരം അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടെന്നും പളനിസാമി അറിയിച്ചു.
കോർപറേഷൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പളനിസാമി. ജനസംഖ്യ കൂടിയ പ്രദേശങ്ങളും ഇടുങ്ങിയ തെരുവുകളും വൈറസ് ബാധയുടെ മറ്റൊരു കാരണമായതായി അദ്ദേഹം പറഞ്ഞു. ദിവസം 12,000ത്തോളം സാമ്പിളുകൾ പരിശോധിക്കുന്നതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ വർധിക്കുന്നത്. ജനങ്ങൾ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. 4000 കിടക്കകളുള്ള ആശുപത്രി ചെന്നൈയിൽ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.