വിദ്വേഷ പ്രസംഗം: ബി.ജെ.പി എം.എൽ.എ ടി. രാജയുൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് പി.യു.സി.എൽ
text_fieldsമഹാരാഷ്ട്ര: വിദ്വേഷ പ്രസംഗം നടത്തുകയും വർഗീയത പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് മേധാവിക്കുൾപ്പെടെ കത്തെഴുതി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ). സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ, പൊലീസ് കമ്മീഷണർ മീര-ഭയന്ദർ-വസായ്-വിരാർ, പൊലീസ് സോൺ I ഡെപ്യൂട്ടി കമ്മീഷണർ മീര-ഭയന്ദർ എന്നിവർക്കാണ് പി.യു.സി.എൽ കത്ത് കൈമാറിയത്.
ഫെബ്രുവരി 25 ന് താനെയിലെ മിരാ റോഡിൽ നടന്ന ഹിന്ദു ജൻ ആക്രോശ് മോർച്ചയിൽ രാജാ സിങ് ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾ പരസ്യമായി നടത്തിയ പ്രസ്ത്വാനകളെ കത്തിൽ പരാമർശിച്ചിരുന്നു. ഫെബ്രുവരി 23ലെ ബോംബെ ഹൈക്കോടതി ഉത്തരവിൻ്റെയും രാജാ സിംഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൻ്റെയും നഗ്നമായ ലംഘനമാണ് റാലിയിലെ വിദ്വേഷ പ്രസംഗമെന്ന് പി.യു.സി.എൽ ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തിൽ കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ പ്രതിയായ ബി.ജെ.പി എം.എൽ.എയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പി.യു.സി.എൽ കത്തിൽ കുറിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121-എ, 153, 153-ബി, 504, 505 തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി മറ്റ് സംഘാടകർക്കും പ്രാസംഗികർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നതായാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിൽ വർഗീയ-വിദ്വേഷ പ്രസംഗം തടയണമെന്നും ഇതുവരെ നടന്ന വർഗീയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നും പി.യു.സി.എൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.