Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഴയിൽ ചോർന്ന്​...

മഴയിൽ ചോർന്ന്​ പ​ട്ടേൽ പ്രതിമ

text_fields
bookmark_border
മഴയിൽ ചോർന്ന്​ പ​ട്ടേൽ പ്രതിമ
cancel

വഡോദര: വൻതുക ചെലവഴിച്ച്​ ഗുജാറത്തിൽ പണികഴിപ്പിച്ച സർദാർ വല്ലഭ ഭായി പ​ട്ടേൽ പ്രതിമയിൽ ചോർച്ച. 182 മീറ്റർ ഉയരത് തിലുള്ള പ്രതിമക്കകത്തെ ഗാലറിയിലാണ്​ കഴിഞ്ഞ ദിവസത്തെ മഴയിൽ കനത്ത ചോർച്ചയുണ്ടായത്​. മുകൾഭാഗത്തുകൂടി മഴ വെള്ളം വീഴുന്ന ദൃശ്യങ്ങൾ​ സന്ദർശനത്തിനെത്തിയവർ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

അതേസമയം, പുറത്തെ കാഴ്​ചകൾ കാണാൻ വേണ്ടി തുറന്നിട്ട ഭാഗങ്ങളിലൂടെയാണ്​ മഴവെള്ളം അകത്തെത്തുന്നതെന്ന വിശദീകരണവുമായി നർമദ കലക്​ടറും പ്രതിമ ചീഫ്​ അഡ്​മിനിസ്​ട്രേറ്ററുമായ ഐ.കെ. പ​ട്ടേൽ രംഗത്തെത്തി. 2,989 കോടി രൂപ ചെലവിൽ നിർമിച്ച പ്രതിമ 2018 ഒക്​ടോബറിലാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratindia newsStatue of UnityPuddlesdripping ceilinggallery
News Summary - Puddles, dripping ceiling at viewing gallery of Gujarat’s Statue of Unity- India news
Next Story