'നിങ്ങളുടെ ആവശ്യം- ഞങ്ങളുടെ വാഗ്ദാനം'; പുതുച്ചേരിയിൽ ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി
text_fieldsചെന്നൈ: പുതുച്ചേരിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രിക കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രകാശനം ചെയ്തു. 'നിങ്ങളുടെ ആവശ്യം- ഞങ്ങളുടെ വാഗ്ദാനം' എന്ന പേരിലിറക്കിയ പ്രകടന പത്രികയിൽ നഴ്സറി മുതൽ ഉന്നത ക്ലാസുകളിൽവരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസമാണ് മുഖ്യ വാഗ്ദാനം.
അപേക്ഷിച്ച് 15 ദിവസത്തിനകം ഗാർഹിക വൈദ്യുതി കണക്ഷൻ. പ്രത്യേക വിദ്യാഭ്യാസ- പരീക്ഷ ബോർഡ് രൂപവത്കരിക്കും. ആരാധനാലയങ്ങളിലെ സർക്കാർ ഭരണ നിർവഹണം ഒഴിവാക്കും. കോളജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്. കോവിഡ് കാലയളവിൽ വനിത സ്വാശ്രയ സംഘങ്ങൾക്ക് നൽകിയ വായ്പകൾ എഴുതിത്തള്ളും.
ഇവർക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളാണുള്ളത്. എൻ.ആർ കോൺഗ്രസ് നയിക്കുന്ന മുന്നണിയിൽ ബി.ജെ.പി ഒൻപത് സീറ്റിലാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ മറ്റു കേന്ദ്ര മന്ത്രിമാരായ അർജുൻറാം മേഘ്വാൾ, ഗിരിരാജ്സിങ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.