വിശ്വാസ വോെട്ടടുപ്പിനെച്ചൊല്ലി പുതുച്ചേരിയിൽ വിവാദം
text_fieldsചെന്നൈ: തിങ്കളാഴ്ച പുതുച്ചേരി നിയമസഭയിൽ വിശ്വാസ വോെട്ടടുപ്പ് നടക്കാനിരിക്കെ നാമനിർദേശം ചെയ്യപ്പെട്ട എം.എൽ.എമാരുടെ അധികാരപരിധിയെച്ചൊല്ലി തർക്കമുന്നയിച്ച് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജന് കത്തയച്ചു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നുപേരെ നോമിനേറ്റഡ് എം.എൽ.എമാരായി നിയമിച്ചിരുന്നു. ഇവർക്ക് സഭയിലെത്തുന്ന മറ്റു വിഷയങ്ങളിൽ വോട്ടവകാശമുണ്ടെങ്കിലും വിശ്വാസ വോെട്ടടുപ്പിൽ പെങ്കടുക്കാനാവില്ലെന്നാണ് കോൺഗ്രസിെൻറ വാദം.
ഫെബ്രു.22നു ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ മുഖ്യമന്ത്രി വി. നാരായണസാമിക്ക് അയച്ച കത്തിൽ മൂന്ന് നോമിനേറ്റഡ് അംഗങ്ങളെ ബി.ജെ.പിക്കാരെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതു ചരിത്രപരമായ പിഴവാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
നിയമസഭ രജിസ്റ്ററിൽ നാമനിർദേശം ചെയ്യപ്പെട്ടവർ എന്നു മാത്രമാണുള്ളതെന്നും ഇവരെ സ്പീക്കർ ബി.ജെ.പിക്കാരെന്ന് വിശേഷിപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി തെൻറ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി എം.എൽ.എമാരാണെന്ന് ഇവർ അവകാശപ്പടുന്നപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം മൂവരെയും അയോഗ്യരാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
നിലവിൽ സഭയുടെ അംഗബലം 28 ആണ്. ഇതിൽ ഭരണ, പ്രതിപക്ഷ മുന്നണികൾക്ക് 14 പേരുടെ വീതം പിന്തുണയുണ്ട്. പ്രതിപക്ഷത്ത് എൻ.ആർ കോൺഗ്രസിന് ഏഴും അണ്ണാ ഡി.എം.കെക്ക് നാലും നാമനിർദേശം ചെയ്യപ്പെട്ട മൂന്നു പേരുമാണുള്ളത്.നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നപക്ഷം 13 പേരുടെ പിന്തുണയുമായി ഡി.എം.കെ- കോൺഗ്രസ് മുന്നണിക്ക് ഭരണം നിലനിർത്താനാവും.
വോട്ട്ചെയ്യാൻ അനുവദിക്കുന്നപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിെൻറ തീരുമാനം. തിങ്കളാഴ്ച സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി ഭരണപക്ഷത്തെ എം.എൽ.എമാരുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.