പുതുച്ചേരി: ബി.ജെ.പി എം.എൽ.എമാർക്ക് തുടരാം
text_fieldsന്യൂഡൽഹി: പുതുച്ചേരി നിയമസഭയിലേക്ക് മൂന്ന് ബി.ജെ.പി അംഗങ്ങളെ നാമനിർദേശം ചെയ്ത കേന്ദ്രസർക്കാർ നടപടി അംഗീകരിച്ച മദ്രാസ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹരജിയിൽ തീർപ്പ് കൽപിക്കുന്നതുവരെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ എം.എൽ.എമാരായി പ്രവർത്തിക്കാൻ അനുവദിക്കാമെന്ന് പുതുച്ചേരി നിയമസഭ സ്പീക്കർക്ക് കോടതി നിർദേശം നൽകി.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് എതിർ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിനും പുതുച്ചേരി സർക്കാറിനും നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.