ആദ്യം ഓട്ടോ ഡ്രൈവർ, പിന്നീട് ഐ.ടി ഉദ്യോഗസ്ഥർ; അമ്മയോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
text_fieldsചെന്നൈ: മുംബൈ സ്വദേശിനിയായ പതിനാറുകാരിയെ പുതുച്ചേരിയിൽ കൂട്ടബലാത്സംഗം ചെയ്തു. ദീപാവലി ആഘേഷിക്കാൻ മാതാപിതാക്കളോടൊപ്പം ബന്ധുവീട്ടിലെത്തിയതായിരുന്നു.
ഓട്ടോ ഡ്രൈവറും ഐ.ടി ജീവനക്കാരായ നാല് വിനോദ സഞ്ചാരികളും പെൺകുട്ടിയ രണ്ട് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒക്ടോബർ 30ന് മാതാവുമായി വഴക്കിട്ട ശേഷം പുതുച്ചേരിയിലെ ബന്ധുവീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ രാത്രി ഒൻപത് മണിയോടെ കാജാ മോഹിദീൻ എന്നായാൾ കൂട്ടികൊണ്ടുപോയി.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും അയാൾ അവളെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. കോട്ടക്കുപ്പത്ത് വെച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ, അവൻ പെൺകുട്ടിയ ഓറോവില്ലിൽ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് ബീച്ചിൽ അലഞ്ഞ പെൺകുട്ടിയോട് ചെന്നൈയിൽ നിന്ന് എത്തിയ ഐ.ടി ഉദ്യോഗസ്ഥരായ വിനോദ സഞ്ചാരികൾ സൗഹൃദത്തിലാകുകയും ചെന്നൈയിലേക്ക് കൊണ്ടുപോയി റൂമിലെത്തിച്ച് മദ്യം നൽകി നാലുപേരും പീഡിപ്പിക്കുകായായിരുന്നു. തുടർന്ന് നവംബർ രണ്ടിന് ഒരു ക്യാബിനിൽ പുതുച്ചേരിലെത്തിച്ച് ബീച്ച് റോഡിലാണ് പെൺകുട്ടിയെ ഉപേക്ഷിച്ചത്.
കേസിൽ ഓട്ടോ ഡ്രൈവർ കാജാ മുഹിയുദ്ധീനെയും ചെന്നൈയിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി ചിത്രരഞ്ജൻ, ദിനബന്ധു, പങ്കജ്, തെലങ്കാന സ്വദേശി രമേശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.