Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂജ ഖേദ്കറുടെ അമ്മ...

പൂജ ഖേദ്കറുടെ അമ്മ മനോരമക്ക് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
പൂജ ഖേദ്കറുടെ അമ്മ മനോരമക്ക് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
cancel

പുണെ: പ്രൊബേഷണറി ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ അമ്മ മനോരമയെ 14 ദിവത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തോക്ക് ചൂണ്ടി കർഷകനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ, ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് റായ്ഗഡിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിച്ചത്. വധശ്രമം അടക്കമുള്ള കുറ്റം ചുമത്തിയാണ് മനോരമ ഖേദ്കറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2023 ജൂണിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയാണ് മനോരമ കർഷകർക്കുനേരെ തോക്കു ചൂണ്ടിയത്. ബൗൺസർമാരുടെ അകമ്പടിയിലെത്തി, അക്രമം കാണിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കർഷകരിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puja Khedkar
News Summary - Puja Khedkar's Mother Sent To 14 Days Judical Custody For Waving Gun At Farmers
Next Story