പുൽവാമ: സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 40ൽപരം സി.ആർ.പി.എഫുകാരുടെ ജീവൻ അപഹരിച്ച പുൽവാമ ഭീകരാക്രമണ സംഭവത്തി ൽ ഇതുവരെ സംയമനം പാലിച്ചുനിന്ന കോൺഗ്രസ്, സർക്കാറിനെതിരെ കടുത്ത വിമർശനം ഉയർത്ത ി. പുൽവാമ സംഭവത്തിൽ വലിയ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് പാർട്ടി വക്താവ് അഭിഷേക് സിങ്വിയും കപിൽ സിബലും പറഞ്ഞു.
2500ൽപരം ജവാന്മാരെ 78 വാഹനങ്ങളിലായി ഒറ്റയടിക്ക് കൊണ്ടുപോയത് വലിയ പിഴവാണ്. ആ യാത്രാവഴിയിൽ സിവിലിയൻ വാഹനങ്ങൾ കടത്തിവിട്ടത് മറ്റൊരു തെറ്റ്. രേഖാമൂലമുള്ള ഇൻറലിജൻസ് റിപ്പോർട്ടും അവഗണിക്കപ്പെട്ടു.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നതുപോലുള്ള ആവശ്യങ്ങൾ തങ്ങൾ ഉയർത്തുന്നില്ല. മുംബൈ ആക്രമണം നടന്നതിനുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ രാജി ആവശ്യപ്പെടുകയാണ് ബി.ജെ.പിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ചെയ്തതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.