കശ്മീരിലേക്കും തിരിച്ചുമുള്ള സുരക്ഷാ സേനയുടെ യാത്രക്ക് വിമാനം
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ സി.ആർ.പി.എഫ് ഉൾപ്പെടുന്ന സുരക്ഷ സേനയുടെ യാത്രക്കായി വ ്യോമമാർഗം ഉപയോഗിക്കാൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. ഡൽഹ ി-ശ്രീനഗർ, ശ്രീനഗർ-ഡൽഹി, ജമ്മു-ശ്രീനഗർ, ശ്രീനഗർ-ജമ്മു തുടങ്ങിയ റൂട്ടുകളിലാണ് വിമാനങ്ങളിലെ സൗജന്യ യാത്ര അനുവദിക്കുക.
എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥർക്കും പുതിയ സേവനം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഏകദേശം 780,000 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവധിക്ക് പോകുേമ്പാഴും തിരിച്ച് പോവുേമ്പാഴും ആനുകൂല്യം ലഭ്യമാക്കും.
ഫെബ്രുവരി 14ന് സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റിയാണ് പുൽവാമയിൽ തീവ്രവാദികൾ ഭീകരാക്രണം ഉണ്ടാക്കിയത്. സംഭവത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.