രാജ്യസുരക്ഷയിൽ വീഴ്ചവരുത്തിയ സർക്കാരിനെ വെറുതെ വിടാനാകില്ല- മനീഷ് തിവാരി
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയായിരുന്നുവെന്ന് വ്യക്തമാക് കണമെന്ന് എ.െഎ.സി.സി വക്താവ് മനീഷ് തിവാരി. ദേശസുരക്ഷ സംബന്ധിച്ച് കോൺഗ്രസ് ഉയർത്തിയ ചോദ്യങ്ങൾക്ക് രാജ്യത്തെ ജനത ഉത്തരം ആഗ്രഹിക്കുന്നു. രാജ്യസുരക്ഷയിൽ വീഴ്ച വരുത്തിയ പ്രധാനമന്ത്രിയെയും സർക്കാരിനെയും വെറുതെ വിടാനാകില ്ല. സംഭവത്തിൽ ഒന്നും മറച്ച് വെക്കാൻ അനുവദിക്കില്ല. ആക്രമണം ഉണ്ടായത് ഫെബ്രുവരി 14 ന് വൈകിട്ട് 3.10 നായിരുന്നു. അന്ന് 3.10 തൊട്ട് 4.30 വരെ പ്രധാനമന്ത്രി എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും തിവാരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആക്രമണം നടന്നശേഷമാണ് മോദി മൊബൈലിലൂടെ ഉത്തരാഖണ്ഡിൽ റാലിയെ അഭിസംബോധന ചെയ്തത്. വൈകിട്ട് 5.10 നായിരുന്നു ഇത്. പുൽവാമയിൽ മൂന്നു മണിക്ക് ആക്രമണം നടന്നിട്ടും അതിനെ കുറിച്ച് ഒരു വാക്ക് പോലും മോദി പറഞ്ഞില്ല. റാലിയിൽ മൗനം ആചരിക്കാൻ പോലും തയാറായില്ലെന്നും മനീഷ് തിവാരി ആരോപിച്ചു.
രണ്ട് ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ആവർത്തിച്ച് ചോദിക്കാനുള്ളത്. ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി അറിഞ്ഞിരുന്നില്ലേ? പ്രധാനമന്ത്രിയും ഒാഫീസും തമ്മിലുള്ള ആശയവിനിമയത്തിൽ വീഴ്ചയുണ്ടായോ? ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും ജിം കോർബറ്റ് പാർക്കിലെ പ്രചരണ വീഡിയോ ചിത്രീകരണം തുടർന്നു. നിശ്ചയിച്ച പരിപാടികൾ മുടക്കമില്ലാതെ നടത്തി. ബോധപൂർവം വിഷയത്തിൽ മൗനം പാലിച്ചു. ഭീകരാക്രമണ വിവരം അറിഞ്ഞിരുന്നുവെങ്കിൽ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും തിവാരി ചോദിച്ചു.
പ്രതിപക്ഷം ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത് രാജ്യ സുരക്ഷ ശക്തിപ്പെടുത്താനാണെന്ന ബോധം എൻ.ഡി.എ -ബി.ജെ.പി സർക്കാരുകൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് പാക് പ്രധാനമന്ത്രിയുടെ അതേ ശബ്ദമാകുന്നത് എങ്ങിനെയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.