പുൽവാമയിൽ സ്ഫോടനം; ഒമ്പതു ജവാന്മാർക്ക് പരിക്ക്
text_fieldsശ്രീനഗർ: കശ്മീരിലെ പുൽവാമ ജില്ലയിൽ സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട് തീവ്രവാദികൾ നടത്തിയ സ്ഫോടനത്തിൽ ഒമ്പതു ജ വാന്മാർക്ക് പരിക്കേറ്റു. സൈനിക വാഹനങ്ങൾ കടന്നുപോകുന്നതിനിടെ തീവ്രവാദികൾ മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ച സ് ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ് ച അരിഹൽ ഗ്രാമത്തിലാണ് സംഭവം.
സ്ഫോടനമുണ്ടായ സ്ഥലത്ത് പരിശോധന തുടങ്ങിയതായി ശ്രീനഗറിലെ പ്രതിരോധ വക ്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു. പുൽവാമയിൽ ഫെബ്രുവരി 14ന് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്കുനേരെയായിരുന്നു ആക്രമണം. ഇവിടെനിന്ന് 27 കിലോമീറ്റർ അകലെയാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്.
പുൽവാമ ജില്ലയിലെ അവന്തിപുര നഗരത്തിൽ ഭീകരാക്രമണത്തിന് നീക്കമുണ്ടെന്ന് കഴിഞ്ഞദിവസം പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനാണ് പാകിസ്താൻ വിവരം കൈമാറിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയും സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനിക മേജർ റാങ്കിലുള്ള ഓഫിസർ കൊല്ലപ്പെട്ടു. ഒരു മേജർക്കും രണ്ടു ജവാന്മാർക്കും പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച അച്ചബാൽ മേഖലയിൽ തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ തീവ്രവാദിയെ സൈന്യം വധിച്ചു. സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.