പുൽവാമ ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ചു; മസ്ഉൗദ് അസ്ഹർ ഉൾപ്പെടെ 19 പ്രതികൾ
text_fieldsജമ്മു: 40 പേരുടെ ജീവൻ പൊലിഞ്ഞ പുൽവാമ ഭീകരാക്രമണത്തിൽ എൻ.െഎ.എ ജമ്മുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാക് പൗരനും ജയ്ശെ മുഹമ്മദ് തലവനുമായ മസ്ഉൗദ് അസ്ഹർ, സഹോദരൻ റഉൗഫ് അസ്ഗർ എന്നിവർ മുഖ്യസൂത്രധാരകരാണെന്ന് പറയുന്ന കുറ്റപത്രത്തിൽ 19 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. 13,500 പേജ് വരുന്ന കുറ്റപത്രത്തിൽ വിവിധ സംഭവങ്ങളിൽ പിടിയിലായ തീവ്രവാദികളും അവരുടെ അനുകൂലികളും നൽകിയ മൊഴികളും ടെലിഫോൺ സംഭാഷണങ്ങളും ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടും. 2019 ഫെബ്രുവരി 14നാണ് ദക്ഷിണ കശ്മീരിലെ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിനുേനരെ ഭീകരർ ആക്രമണം നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതുവരെ അറസ്റ്റു െചയ്തിട്ടുണ്ട്. മറ്റ് ഏഴു പേർ സുരക്ഷ സൈനികരുമായുള്ള ഏറ്റുമുട്ടലുകളിൽ ഇതിനകം കൊല്ലപ്പെട്ടു. എൻ.ഐ.എ സമർപ്പിച്ച പ്രതിപ്പട്ടികയിലുള്ള മൂന്ന് പേർ പാക് പൗരൻമാരാണ്.
സംഭവത്തിൽ പ്രതിയായ മസ്ഉൗദിെൻറ സഹോദര പുത്രൻ മുഹമ്മദ് ഉമ്മർ ഫാറൂഖ് ഏറ്റുമുട്ടലിൽ നേരേത്ത കൊല്ലപ്പെട്ടു. സ്ഫോടക വസ്തു പാകിസ്താനിൽ നിന്ന് എത്തിച്ചത് ഉമ്മർ ഫാറൂഖ് ആണെന്ന് കുറ്റപത്രം പറയുന്നു. മാർച്ചിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
സ്ഫോടക വസ്തു നിർമിക്കാൻ ആവശ്യമായ അമോണിയം പൗഡർ, ബാറ്ററി തുടങ്ങിയവ ഇ കൊമേഴ്സ് പോർട്ടലിലൂടെ സംഘടിപ്പിച്ചത് ഫർണിച്ചർ കടയുടമയായ ഷാക്കിർ ബാഷിർ മാഗ്രെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. സൈനിക വ്യൂഹത്തിെൻറ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ മുഹമ്മദ് ഉമ്മർ ഫാറൂഖിനും ചാവേറായ ആദിൽ അഹമ്മദ് ദറിനും കൈമാറിക്കൊണ്ടിരുന്നതും ഇയാളായിരുന്നു.
പാകിസ്താനിൽ നിന്നെത്തിയവർക്ക് കാശ്മീരിൽ സൗകര്യങ്ങളൊരുക്കിയത് 25 കാരനായ മുഹമ്മദ് ഇഖ്ബാൽ റാത്തർ ആയിരുന്നു. ആക്രമണത്തിെൻറ ആസൂത്രണത്തിനും മറ്റുമായി മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത് ബിലാൽ അഹമ്മദ് കുച്ചെ എന്നയാളായിരുന്നു. ഇങ്ങനെ വാങ്ങിയ മൊബൈൽ ഫോണുകളിൽ ഒന്നിൽ ആക്രമണ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്.
നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ സർക്കാറിന് അധികാരമുണ്ട്. അതനുസരിച്ചാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.