പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാെൻറ ഭാര്യ സൈന്യത്തിൽ
text_fieldsജമ്മു: പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികെൻറ ചുവടുകൾ പിന്തുടർന്ന് ഭാര്യ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. മേജർ വിഭൂതി ശങ്കർ ധൗണ്ഡിയാലിെൻറ ഭാര്യ നികിത കൗളാണ് ശനിയാഴ്ച സൈന്യത്തിെൻറ യൂനിഫോം അണിഞ്ഞത്.
ചെന്നൈയിലെ ഒാഫിസേർസ് ട്രെയിനിങ് അക്കാദമിയിൽ നടന്ന ചടങ്ങിൽ നികിത ഒൗദ്യോഗികമായി സൈന്യത്തിെൻറ ഭാഗമായി. ആർമി കമാൻഡർ നോർത്തേൺ കമാൻഡ് ലെഫ്. ജനറൽ വൈ.കെ. ജോഷി നികിതയുടെ തോളിൽ നക്ഷത്രം പതിച്ചുനൽകി.
നികിതക്കും സൈന്യത്തിനും ആശംസകൾ നേർന്ന് പ്രതിരോധമന്ത്രാലയത്തിെൻറ ഉധംപുർ പി.ആർ.ഒയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പോസ്റ്റ് ചെയ്തു.
2019ൽ ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ആക്രമണത്തിലാണ് ധൗണ്ഡിയാൽ വീരമൃത്യു വരിക്കുന്നത്. പിന്നീട് രാജ്യം അദ്ദേഹത്തെ ശൗര്യചക്ര നൽകി ആദരിച്ചു.
വിവാഹം കഴിഞ്ഞ് ഒമ്പതുമാസത്തിന് ശേഷമാണ് ധൗണ്ഡിയാൽ മരിച്ചത്. ധണ്ഡിയാലിെൻറ വേർപാടിന് ആറുമാസത്തിന് ശേഷം 27കാരിയായ നികിത സൈന്യത്തിൽ ചേരാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. പിന്നീട് ഷോർട്ട് സർവിസ് കമീഷൻ പരീക്ഷ വിജയിച്ചു.
2020ൽ അഭിമുഖ പരീക്ഷയും നികിത പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലെ ഒാഫിസേർസ് ട്രെയിനിങ് അക്കാദമിയിലേക്ക് കമീഷൻ ചെയ്യപ്പെട്ടു. ശനിയാഴ്ച നികിത ഒൗദ്യോഗികമായി ഇന്ത്യൻ സൈന്യത്തിെൻറ ഭാഗമാകുകയായിരുന്നു. ഭർത്താവിനെ പോലെ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി നികിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.