കശ്മീരികൾക്കെതിരെ അക്രമം വ്യാപിപ്പിച്ച് സംഘ് പരിവാർ
text_fieldsന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ മറവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കശ് മീരികൾക്കെതിരെ ആക്രമണം. ജമ്മുവിൽ തുടങ്ങിയ അക്രമങ്ങൾ രാജ്യവ്യാപകമാക്കാനാണ് നീ ക്കം. കശ്മീരികളുടെ വാണിജ്യസ്ഥാപനങ്ങളും തെരുവുകച്ചവട കേന്ദ്രങ്ങളും നശിപ്പിക്കാനും കൊള്ളയടിക്കാനും തുടങ്ങിയിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വ ിദ്യാർഥികളടക്കമുള്ള കശ്മീരികെളെ ഒഴിപ്പിക്കാൻ കെട്ടിട ഉടമകൾക്ക് സംഘ് പരിവാർ സംഘടനകൾ അന്ത്യശാസനം നൽകുകയും ചെയ്യുന്നുണ്ട്.
ജമ്മുവിലെ ഗുജ്ജർ നഗറിൽ തുടങ്ങിയ ആസൂത്രിത ആക്രമണം തുടർന്ന് ബിഹാറിലേക്കും ഡെറാഡൂണിലേക്കും കൊൽക്കത്തയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഗുജ്ജർ നഗറിലാണ് ഏറ്റവും കൂടുതൽ ആക്രമണം അരങ്ങേറിയത്. കശ്മീരികളുടെ വാഹനങ്ങൾ പിടിച്ചെടുത്ത് തീവെച്ച അക്രമി സംഘങ്ങൾ ഗുജ്ജർ മുസ്ലിംകൾക്കെതിരെ വ്യാപകമായ അതിക്രമം അഴിച്ചുവിട്ടതിനെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ബിഹാറിലെ കശ്മീരികളുടെ വാണിജ്യമേളയിലേക്ക് ‘ഭാരത് മാതാ കീ ജയ്, വന്ദേമാതരം’ മുദ്രാവാക്യങ്ങളുമായി വടികളേന്തി വന്ന സംഘ് പരിവാറുകാർ നിമിഷങ്ങൾക്കകം കടകൾ അടച്ചുപൂട്ടി കശ്മീരിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. വടികളുപയോഗിച്ച് കച്ചവടക്കാരെ അടിക്കുകയും ആയിരങ്ങൾ വിലമതിക്കുന്ന കശ്മീരി ഷാളുകളും വസ്ത്രങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ തെരുവിലിറങ്ങിയ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകർ കശ്മീരികൾക്കെതിരെ ആക്രമണത്തിന് പരസ്യമായ ആഹ്വാനം നടത്തി. വാടകവീടുകളിൽ താമസിക്കുന്ന കശ്മീരികളെ പുറത്താക്കണമെന്ന് കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പും നൽകി. ഡെറാഡൂണിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന കശ്മീരി വിദ്യാർഥികളെ ഒഴിപ്പിക്കാൻ 24 മണിക്കൂർ സമയമാണ് വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയിരിക്കുന്നത്. കൊൽക്കത്തയിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരിൽ നിന്ന് കുടിയൊഴിഞ്ഞുപോകാൻ അന്ത്യശാസനം ലഭിച്ച കശ്മീരി സ്ത്രീ പശ്ചിമ ബംഗാൾ പൊലീസിെൻറ സഹായം തേടി.
കൊൽക്കത്ത വിട്ട് പാകിസ്താനിലേക്ക് പോകണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഒമ്പതും ആറും വയസ്സുള്ള രണ്ട് പെൺകുട്ടികളുമായി ഏറെ ഭീതിദമായ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് സർക്കാർ ഇടപെട്ടാണ് വി.എച്ച്.പി പ്രവർത്തകരിൽനിന്ന് ഇവർക്ക് സംരക്ഷണം നൽകിയത്. ഭീഷണികൾക്കിടയിൽ കഴിയുന്ന കശ്മീരികൾക്ക് സഹായ ഹസ്തവുമായി പലരും രംഗത്തു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.