പ്രണയാഭ്യർഥന എതിർത്തതിന് 14കാരിയായ കബഡി താരത്തെ കുത്തിക്കൊന്നു
text_fieldsപുനെ: പ്രണയാഭ്യര്‍ഥന എതിര്‍ത്തതിന് 14കാരിയായ കബഡി താരത്തെ യുവാവ് കുത്തിക്കൊന്നു. യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പുനെയിലെ ബിബ്‌വേവാഡിയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.
എട്ടാംക്ലാസുകാരിയായ പെൺകുട്ടി കബഡി പരിശീലനത്തിന് പോകുന്ന ഗ്രൗണ്ടിനടുത്താണ് സംഭവം. മോട്ടോർ സൈക്കിളിൽ 5.45നോടടുത്ത് പ്രതികൾ സ്ഥലത്തെത്തുകയും പെൺകുട്ടിയോട് സംസാരിക്കുന്നതിനിടെ വാഗ്വാദവുണ്ടാകുകകയും ചെയ്തു. ഉടൻ കത്തിയെടുത്ത് പലതവണ കുത്തുകയായിരുന്നു 22 കാരനായ പ്രതി. കുത്തേറ്റ് പിടയുന്ന പെൺകുട്ടിയെ റോഡിൽ ഉപേക്ഷിച്ച് മൂന്നുപേരും കടന്നുകളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഒളിവിലാണ്.
കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്‌വേവാഡി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനില്‍കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ശുഭം ഭഗവത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാൻ പെൺകുട്ടി തയാറായില്ല. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയളെ വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.