ആർമി പരീക്ഷ ചോദ്യചോർച്ച: മേജർ അറസ്റ്റിൽ
text_fieldsപുണെ: ആർമി റിക്രൂട്ട്മെൻറ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 47കാരനായ ആർമി ഓഫിസർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മേജർ ടി. മുരുകനാണ് സ്വദേശത്ത് പിടിയിലായത്. ഇയാളെ മാർച്ച് 15വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മുരുകനാണ് ചോദ്യപേപ്പർ വാട്സ് ആപ് വഴി ഫോർവേഡ് ചെയ്തതെന്നാണ് കണ്ടെത്തൽ.
ഇയാൾക്ക് ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്നകാര്യത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. മിലിട്ടറി ഇൻറലിജൻസ് യൂനിറ്റും പുണെ സിറ്റി പൊലീസിലെ ക്രൈംബ്രാഞ്ച് യൂനിറ്റുമാണ് ചോദ്യപേപ്പർ ചോർന്ന വിവരം കണ്ടെത്തിയത്. തുടർന്ന് പരീക്ഷ റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസാണ് രജിസ്റ്റർ ചെയ്തത്. പുണെ ക്രൈംബ്രാഞ്ചിലെ രണ്ടു സംഘമാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.