പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് മലയാളികളെ തഴയുന്നതായി ആരോപണം
text_fieldsമുംബൈ: പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നൽകാതെ മലയാളികളെ തഴയുന്നതായി ആരോപണം. ഇത്തവണ ഛായാഗ്രഹണം, ചിത്രസംയോചന കോഴ്സുകളിലേക്ക് മലയാളികൾക്ക് മ:നപൂർവ്വം പ്രവേശനം നൽകിയില്ലെന്നാണ് പരാതി.
2015 ൽ പാർട്ടി അനുഭാവിയായ ഗജേന്ദ്രസിങ് ചൗഹാനെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാക്കിയതിന് എതിരെ നടന്ന സമരമാണ് ഇപ്പോൾ മലയാളികളെ തഴയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്ന് സമരത്തിന് നേതൃത്വം നൽകിയവരിൽ മലായികളുണ്ടായിരുന്നു. പ്രത്യേകിച്ചും ഇടതുപക്ഷ അനുഭാവമുള്ളവർ. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന മലയാളികൾക്ക് എത് പാർട്ടിയോടാണ് ചായ്വെന്ന് അന്വേഷിക്കുന്നതായും ആരോപണം ഉയരുന്നു. എന്നാൽ, ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന് ഒരു മലയാളി വിദ്യാർഥി പറഞ്ഞു.
പ്രവേശന പരീക്ഷ പാസായവർക്ക് ഒരാഴ്ച ഒാറിയൻേറഷൻ കോഴ്സുണ്ട്. തുടർന്നാണ് അഭിമുഖം. ഇതിലെ മാർക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. എല്ലാ വർഷവും മലയാളി വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാറുണ്ട്. കഴിഞ്ഞ തവണ 10 ഒാളം മലയാളികൾക്ക് പ്രവേശനം ലഭിച്ചിരുന്നു. ആരോപണം സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രതികരണം ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.