രസിലയുടെ കൊലപാതകം: പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ്
text_fieldsപുനെ: ഇൻേഫാസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുരക്ഷാ ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി ജീവനക്കാരൻ വെളിെപ്പടുത്തിയത്.
എന്നാൽ, പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ജീവനക്കാരൻ സഹതാപം പിടിച്ചു പറ്റാൻ വേണ്ടി ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൊല നടത്താൻ ഇയാൾ നേരത്തെ പദ്ധതിയിട്ടിരുന്നെന്നാണ് സൂചന. രസിലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ ഭാബെൻ ൈസകിയ(26) പൊലീസ് പിടിയിലായിരുന്നു.
സംഭവത്തിനു ശേഷം കെട്ടിടത്തിെൻറ ഏറ്റവും മുകൾ നിലയിൽ കയറി അത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ താഴെ സുരക്ഷാ ജീവനക്കാെര കണ്ടതിനാൽ ഉദ്യമം ഉേപക്ഷിക്കുകയായിരുന്നെന്നും ഭാബെൻ പൊലീസിനോട് പറഞ്ഞു. പിന്നീട് അസമിലുള്ള മാതാവിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ നിർദ്ദേശാനുസരണം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
എന്നാൽ ഇൗ മൊഴികൾ കണക്കിലെടുക്കേണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭാബെന്നിന് മനഃസാക്ഷിക്കുത്തുള്ളതിെൻറ സൂചനപോലുമില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഭാബെൻ അയാളുടെ അന്നത്തെ െസക്യൂരിറ്റി ജോലി സ്വാഭാവികമായി പൂർത്തിയാക്കി. പിന്നീട് അസമിലേക്ക് രക്ഷപ്പെടാൻ തീരുമാനിച്ചു. മുംബൈയിൽ നിന്ന് പൊലീസ് പിടിയിലാകുേമ്പാൾ ഇദ്ദേഹം അസമിലേക്ക് േപാകാൻ തയാറെടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
തന്നെ തുറിച്ചു നോക്കിയ ഭാബെന്നിനെതിരെ പരാതി നൽകുമെന്ന് രസില പറഞ്ഞിരുന്നു. പരാതി നൽകരുതെന്ന് ഭാബെൻ അപേക്ഷിച്ചെങ്കിലും അതിന് തയാറാകത്തതിെൻറ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കമ്പ്യൂട്ടറിെൻറ കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊന്നത്.
അതേസമയം, രസിലയുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നൽകാമെന്ന് കമ്പനി രേഖാമൂലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.