Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂളിൽനിന്ന് ‘ഗുഡ്...

സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞു; 13 കാരിയെ പീഡിപ്പിച്ച പിതാവും ബന്ധുക്കളും അറസ്റ്റിൽ

text_fields
bookmark_border
സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞു; 13 കാരിയെ പീഡിപ്പിച്ച പിതാവും ബന്ധുക്കളും അറസ്റ്റിൽ
cancel

പുണെ: സ്കൂളിൽനിന്ന് ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ തിരിച്ചറിഞ്ഞ 13കാരിയിൽനിന്ന് ടീച്ചർമാർ അറിഞ്ഞത് വീടിനകത്തെ നടുക്കുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകൾ. പിതാവും അമ്മാവനും ബന്ധത്തിലെ സഹോദരനും പല തവണ ​ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൂവരെയും പുണെ പൊലീസ് അറസ്റ്റ് ചെയ്തു.

2023 ജൂലൈയിലാണ് ബന്ധുവായ ആൺകുട്ടി ബലാൽസംഗം ചെയ്യുകയും പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഈ വർഷം ജനുവരിയിൽ അമ്മാവനും ലൈംഗിക ചൂഷണത്തിനിരയാക്കി. ഉറക്കെ കരഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തതായി പൊലീസ് ഓഫിസർ പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് പലതവണ പീഡിപ്പിച്ചതായും ​പൊലീസ് അറിയിച്ചു. മൂന്ന് പേരെയും പോക്സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Abuse caseGood touch- Bad touch
News Summary - Pune police arrest father, uncle, cousin for repeatedly raping 13-year-old girl
Next Story