ട്രാൻസ്‌ജെൻഡർമാർ യാത്രക്കാരിൽ നിന്ന് പണം ആവശ്യപ്പെടുന്നത് വിലക്കി പുണെ പൊലീസ്
text_fieldsമഹാരാഷ്ട്ര: ട്രാൻസ്‌ജെൻഡർമാർ ട്രാഫിക് ജങ്ഷനുകളിൽ ഒത്തുകൂടുന്നതും നഗരത്തിലെ യാത്രക്കാരിൽ നിന്ന് ബലമായി പണം ആവശ്യപ്പെടുന്നതും വിലക്കി പുണെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സി.ആർ.പി.സി സെക്ഷൻ 144 പ്രകാരം ഇത്തരത്തിലൊരു ഉത്തരവിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നാഗ്പൂരിൽ പൊലീസ് കമ്മീഷണറായിരുന്നപ്പോഴും കുമാർ സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.
ആഘോഷങ്ങളിലും മറ്റും വീടുകൾ സന്ദർശിച്ച് നിർബന്ധിതമായി പണം വാങ്ങുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ക്ഷണിക്കപ്പെടാതെ വീടുകളിലെത്തുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ സെക്ഷൻ 188, 141, 144, 147, 159, 268, 384, 385, 503, 504, 506 വകുപ്പുകൾ പ്രകാരമോ മഹാരാഷ്ട്ര പൊലീസിന്റെ മറ്റു വകുപ്പുകൾ പ്രകാരമോ കേസെടുക്കാം. ഏപ്രിൽ 12 മുതൽ മെയ് 11 വരെ നിയമം പ്രാബല്യത്തിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.