കന്നട സൂപ്പർതാരം പുനീത് രാജ്‌കുമാർ അന്തരിച്ചു
text_fieldsബംഗളുരു: കന്നട നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.40നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നടന്റെ ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ പ്രാർത്ഥനകൾ പങ്കുവെച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിക്രം ആശുപത്രിക്ക് മ ുന്നിൽ ആരാധകരുടെ വലിയ വൃന്ദമാണ് തടിച്ചുകൂടിയത്.
കന്നഡയിലെ പ്രശസ്ത നടൻ രാജ്കുമാറിന്‍റെ മകനാണ് പുനീത്. 30 ഓളം സിനിമകളിൽ നായകനായി അഭിനയിച്ചിണ്ട്. അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയത്. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. മോഹൻലാലിനൊപ്പം മൈത്രി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.