ശവസംസ്കാരം തടയുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണം -എം.പി
text_fieldsചെന്നെ: ശവസംസ്കാരം തടയുകയും ആരോഗ്യപ്രവർത്തകർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന് ഡി.എം.കെ രാജ്യസഭാംഗം പി. വിൽസൺ. ഇക്കാര്യമുന്നയിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാ ദിന് അദ്ദേഹം കത്ത് നൽകി.
ആരോഗ്യമേഖലയിലുള്ളവരുടെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്നവർക്കും കോവിഡ് രോഗി കളുടെ മൃതദേഹം സംസ്കരിക്കുന്നത് തടയുന്നവർക്കും ഏഴ് വർഷം തടവ് ശിക്ഷ നൽകണം. ഇത് 1897 ലെ പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. െചെന്നെയിൽ ഡോക്ടറുടെ മൃതദേഹം സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവദിക്കാതെ എറിഞ്ഞോടിച്ച സംഭവവും രാജ്യത്തുടനീളം ആരോഗ്യപരിപാലന വിദഗ്ധർക്ക് ഉണ്ടായ പ്രയാസങ്ങളും കത്തിൽ ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങൾ ലജ്ജാകരമാണെന്ന് വിശേഷിപ്പിച്ച എം.പി, ഇൗ വക കുറ്റകൃത്യങ്ങൾക്ക് ബ്രിട്ടനിൽ ജീവപര്യന്തം തടവുശിക്ഷയും കാനഡയിൽ അഞ്ച് വർഷം തടവുശിക്ഷയുമാണ് നൽകുന്നതെന്ന് വ്യക്തമാക്കി. കടുത്തശിക്ഷ ഉറപ്പാക്കിയാൽ കുറ്റകൃത്യങ്ങൾ കുറക്കാനും ആരോഗ്യപരിപാലകരിൽ ആത്മവിശ്വാസം വളർത്താനും ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.